കൈക്കൂലിക്കേസ്: തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ പാലക്കാട് ആര്.ടി.ഒ ശരവണില്‍ നിന്ന് മൂന്നു ലക്ഷം രൂപ ഇടനിലക്കാരന് വഴി കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്
തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ ഡി.ജി.പി ടോമിന് തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഗതാഗത കമ്മിഷണറായിരിക്കെ പാലക്കാട് ആര്.ടി.ഒയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു തച്ചങ്കരിക്കെതിരായ കേസ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് അന്വേഷണസംഘം തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയത്.
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ പാലക്കാട് ആര്.ടി.ഒ ശരവണില്‍ നിന്ന് മൂന്നു ലക്ഷം രൂപ ഇടനിലക്കാരന് വഴി കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. കേസ് പിന്നീട് വിജിലന്‍സ് ഏറ്റെടുക്കുകയായിരുന്നു.
ആര്.ടി.ഒ ശരവണന്റേതെന്നു പറയുന്ന ഓഡിയോ ടേപ്പും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഇതിലുള്ള ശബ്ദം തന്റേതല്ലെന്ന് ശരവണന് പറഞ്ഞിരുന്നു. മാത്രമല്ല ഇതു തെളിയിക്കാനുള്ള മറ്റ് തെളിവുകളില്ലെന്നും അതുകൊണ്ടുതന്നെ അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. എങ്കിലും വകുപ്പുതല അന്വേഷണം നടത്താന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ജേക്കബ് തോമസ് വിജിലന്‍സ് ഡയരക്ടറായിരിക്കെയാണ് തച്ചങ്കരിക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് അന്നത്തെ അഡീഷണന്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ അടക്കം തച്ചങ്കരിയെ സംരക്ഷിക്കാന്‍ ശ്രമിച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഡി.ജി.പി ലോക്നാഥ് ബെഹ്റ കഴിഞ്ഞാല്‍ നിലവില്‍ സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് തച്ചങ്കരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."