അങ്കമാലിയില്‍ ഡെങ്കിപ്പനി പടരുന്നു
അങ്കമാലി: ചമ്പന്നൂര്‍ പ്രദേശത്ത് ഡെങ്കിപ്പനി പടരുന്നു. അന്‍പതോളം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് വിവരം. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിന്റെ ഇരട്ടിയിലധികം വരും. ദിനം പ്രതി ആയിരക്കണക്കിന് പനിബാധിതരാണ് അങ്കമാലിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നത്. ഡെങ്കിപ്പനിക്കുപുറമെ വയറല്‍ പനി, മഞ്ഞപ്പിത്തം, ചെക്കന്പോക്സ്, വയറിളക്കം എന്നി രോഗങ്ങളും ഈ മേഖലയില്‍ പടര്‍ന്നു പിടിക്കുന്നുണ്ട്. വ്യവസായ ശാലകളില്‍ നിന്ന് പുറം തള്ളുന്ന മാലിന്യക്കുമ്പാരമാണ് രോഗങ്ങള്‍ പടരുന്നതിന് ഇടയാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടങ്ങളില്‍ നിന്ന് പുറംതള്ളുന്ന മാലിന്യം ഈ പ്രദേശത്ത് കെട്ടികിടക്കുകയാണ്. ഈ മലിനജലത്തില്‍ നിന്നാണ് കൊതുകുകള്വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കുറച്ചുനാള്‍ മുന്‍പ് പുഴയിലൂടെ വ്യവസായശാലകളിലെ മാലിന്യം ഒഴുകി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. മാലിന്യം ഒഴുക്കുന്ന കമ്പനികള്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തുടര്‍നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അനധികൃതമായി മാലിന്യം തള്ളുന്ന വ്യവസായശാലകള്ക്കതിരെ ജില്ലാ കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും അന്വേഷണം ഒന്നും നടത്തിയിട്ടില്ലെന്ന് കൗണ്‍സിലര്‍ അഡ്വ. സജി ജോസഫ് പറഞ്ഞു.
കമ്പനികളില്‍ നിന്നും ഒഴുകുന്ന മാലിന്യങ്ങള്‍ ജല ശ്രോതസുകളിലും തോടുകളിലും കെട്ടികിടക്കുന്നു. വ്യവസായിക മേഖലയിലെ മാലിന്യങ്ങള്‍ റോഡരുകില്‍ കൂട്ടിയിട്ടിരിക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കൗണ്‍സിലര്‍ അഡ്വ. സജി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."