യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; റിയാദ് കോഴിക്കോട് വിമാനം വൈകിയത് പതിനെട്ട് മണിക്കൂര്‍
ജിദ്ദ: റിയാദില്‍ നിന്ന് കോഴിക്കേട്ടേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം വൈകിയത് പതിനൊട്ട് മണിക്കൂര്‍. കരിപ്പൂരിലേക്ക് തിങ്കളാഴ്ച രാത്രി 11.45ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 322 നമ്പര്‍ വിമാനം യാത്രതിരിച്ചത് ചൊവ്വാഴ്ച വൈകുന്നേരം.
സ്ത്രീകളും കുട്ടികളും രോഗികളും വയോധികരുമടക്കമുള്ള 160 പേരുടെ യാത്രക്കരാണ് ഇതോടെ ദുരിതത്തിലായത്. അതേ സമയം യാത്രക്കാര്‍ ബോഡിങ് കഴിഞ്ഞ ശേഷമായിരുന്നു വിമാനം റദ്ദ് ചെയ്ത കാര്യം അധികൃതര്‍ അറിയിച്ചത്. യാതൊരു മുന്നറിയിപ്പോ ബദല്‍ സംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷം എക്‌സിറ്റ് 16 ലെ ഒരു സ്വകാര്യ ഹോട്ടലിലേക്ക് യാത്രക്കാരെ മാറ്റിയത്. 30 പേര്‍ക്ക് ഇരിക്കാവുന്ന മിനി ബസുകളില്‍ പല തവണയായാണ് ഹോട്ടലില്‍ എത്തിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.റമദാന്‍ മാസമായതിനാല്‍ പലര്‍ക്കും നോമ്പു തുറക്കാനോ കൃത്യമായ ഭക്ഷണം ലഭ്യമാക്കാനോ അധികൃതര്‍ തയാറായില്ല. രാവിലെ ഏഴിനാണ് ഇവര്‍ക്ക് ഭക്ഷണമെത്തിച്ചത്. ഓട്ടിസം ബാധിച്ച കുട്ടിയും കുടുംബവും ഉള്‍പ്പെടെ എമര്‍ജന്‍സി ലീവിന് നാട്ടില്‍ പോവുന്നവര്‍ വരെ കൂട്ടത്തിലുണ്ടായിരുന്നു. വിമാനം ഒടുവില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കരിപ്പൂരിലേക്ക് പുറപ്പെട്ടത്. അതേ സമയം റീ ഷെഡ്യൂള്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ കാരണങ്ങളാലാണ് വിമാനം വൈകിയതെന്നും എയര്‍ ഇന്ത്യ മാനേജര്‍ പറഞ്ഞു. മറ്റു വിമാന സര്‍വീസുകള്‍ക്കൊന്നും ഇതുവരെ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."