HOME
DETAILS

കല്ലുകൊണ്ടൊരു...

  
backup
September 21 2020 | 07:09 AM

vidya
ശിലകള്‍
 
രാസഘടന ഇല്ലാത്തതും ഒന്നോ അതില്‍ കൂടുതലോ ധാതുക്കളുടേയോ ധാതു സമാന പദാര്‍ഥങ്ങളുടേയോ പ്രകൃത്യാലുള്ള മിശ്രിതമാണ് ശിലകള്‍ എന്ന് പറയുന്നത്. ഉല്‍പ്പത്തിയുടെ അടിസ്ഥാനത്തില്‍ ശിലകളെ ആഗ്നേയ ശിലകള്‍(ഇഗ്നേയസ് റോക്ക്‌സ്) അവസാദ ശിലകള്‍ (സെഡിമെന്ററി റോക്ക്‌സ്) കായാന്തര ശിലകള്‍ (മെറ്റമോര്‍ഫിക് റോക്ക്‌സ്) എന്നിങ്ങനെ മൂന്നായി തിരിക്കാം.
ആഗ്നേയ ശിലകള്‍
 
ഉരുകിയ മാഗ്മയില്‍നിന്നു തണുത്തുറഞ്ഞുണ്ടാകുന്നതാണ് ആഗ്നേയ ശിലകള്‍. ഭൂവല്‍ക്കത്തിന്റെ സിംഹഭാഗവും നിറഞ്ഞു നില്‍ക്കുന്ന ഇവ പ്രാഥമിക ശിലകള്‍ എന്ന പേരിലും അറിയപ്പെടുന്നു. വോള്‍ക്കാനിക്, പ്ലൂട്ടോണിക്, ഹിപബിസ്സല്‍ എന്നിങ്ങനെ ഇവയെ മൂന്നായി വിഭജിച്ചിട്ടുണ്ട്. 
വലിപ്പം കുറഞ്ഞ ധാതു പരലുകള്‍ ഉള്ളവയാണ് വോള്‍ക്കാനിക് ശിലകള്‍.
 
 വലിപ്പം കൂടിയ ധാതു പരലുകള്‍ ഉള്ളവയാണ് പ്ലൂട്ടോണിക് ശിലകള്‍. വോള്‍ക്കാനിക് ശിലകളേക്കാള്‍ വലുതും പ്ലൂട്ടോണിക് ശിലകളേക്കാള്‍ ചെറുതുമാണ് ഹിപബിസ്സല്‍  ശിലകള്‍.ഗ്രാനൈറ്റ്, സയനൈറ്റ്, പെരിഡോട്ടൈറ്റ് എന്നിവ പ്രധാന ആഗ്നേയ ശിലകള്‍ക്ക് ഉദാഹരണമാണ്.
 
അവസാദ ശിലകള്‍
 
പ്രകൃതിശക്തികളുടെ രാസ-ഭൗതിക പ്രവര്‍ത്തന ഫലമായി ഭൗമോപരിതല ശിലകള്‍ക്ക് അപക്ഷയം സംഭവിച്ച് അവസാദങ്ങളായി മാറുകയും പിന്നീട് അനുയോജ്യമായ പ്രദേശങ്ങളില്‍ നിക്ഷേപിക്കപ്പെട്ട് സാധാരണ താപനിലയിലും മര്‍ദ്ദത്തിലും ദൃഢത കൈവരിച്ച് ശിലകളായി മാറുന്നവയാണ് അവസാദ ശിലകള്‍. 
ക്ലാസ്റ്റിക് അവസാദ ശിലകള്‍, കെമിക്കല്‍ അവസാദ ശിലകള്‍ എന്നിങ്ങനെ അവസാദ ശിലകളെ രണ്ടായി തിരിച്ചിട്ടുണ്ട്.
 
കായാന്തര ശിലകള്‍
 
മര്‍ദ്ദ-താപ പ്രവര്‍ത്തനങ്ങളുടേയോ രാസദ്രവ്യങ്ങളുടേയോ പ്രതിപ്രവര്‍ത്തനത്തിന്റെ ഭാഗമായി 
ആഗ്നേയ ശിലകള്‍, അവസാദ ശിലകള്‍ എന്നിവയ്ക്ക് രൂപമാറ്റം സംഭവിച്ചുണ്ടാകുന്നവയാണ് കായാന്തര ശിലകള്‍. ഫില്ലൈറ്റ്, സ്ലേറ്റ്, നൈസ് എന്നിവ പ്രധാന കായാന്തര ശിലകളാണ്.
 
ശിലകളുടെ മാതാവ് 
 
ശിലകളുടെ മാതാവ് എന്ന പേരില്‍ അറിയപ്പെടുന്നവയാണ് ആഗ്നേയ ശിലകള്‍. പിതൃശില, അടിസ്ഥാന ശില എന്ന പേരിലെല്ലാം അറിയപ്പെടുന്നവയും ആഗ്നേയ ശില തന്നെ. ഫോസിലുകളില്ലാത്ത ശിലകൂടിയാണിത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ശിലയാണ് കായാന്തര ശിലകള്‍. രത്‌നവും വജ്രവും കായാന്തര ശിലാ വിഭാഗത്തില്‍പെടുന്നവയാണ്. മാര്‍ബിളും കായാന്തര ശിലയുടെ സൃഷ്ടി തന്നെ. പാളികളായി കാണപ്പെടുന്ന കാണപ്പെടുന്ന ശിലകളാണ് അവസാദ ശിലകള്‍. ഫോസിലുകള്‍ കാണപ്പെടുന്നതും പെട്രോള്‍, കല്‍ക്കരി തുടങ്ങിയവ അടങ്ങിയതുമായ ശിലയാണ് അവസാദ ശിലകള്‍.
 
മാര്‍ബിള്‍
 
ചുണ്ണാമ്പു കല്ലിന് കായാന്തരീകരണം സംഭവിച്ചാണ് മാര്‍ബിള്‍ രൂപപ്പെടുന്നത്. ശുദ്ധമായ മാര്‍ബിളിന്റെ നിറം വെളുപ്പാണ്.
അന്തര്‍ജന്യവും ബാഹ്യജന്യവും
ഭൗമാന്തര്‍ഭാഗത്തെ പ്രവര്‍ത്തന ഫലമായി രൂപം കൊള്ളുന്ന ശിലകളാണ് അന്തര്‍ജന്യ ശിലകള്‍. ബാഹ്യജന്യശിലകളാകട്ടെ ഭൗമോപരിതലത്തിലെ രാസപ്രവര്‍ത്തന ഫലമായി രൂപം കൊള്ളുന്നവയാണ്.
 
ബസാള്‍ട്ട്
 
ബാഹ്യജന്യ ശിലകള്‍ക്ക് ഉദാഹരണമാണ് ബസാള്‍ട്ട്. ഇന്ത്യയില്‍ ബസാള്‍ട്ട് ശിലകള്‍  ഡക്കാണ്‍ ട്രാപ്പ് മേഖലയിലും രാജ് മഹല്‍ കുന്നുകളിലും  കാണപ്പെടുന്നു. ഉല്‍ക്കാ പതന ഫലമായി രൂപം കൊണ്ട ഉപ്പ് തടാകമായ ലൂണാര്‍  സ്ഥിതി ചെയ്യുന്നത് ബസാള്‍ട്ട് ശിലയിലാണ്.
 
വിലയുള്ള കല്ലുകള്‍
 
കല്ലുകള്‍ എന്നു കേള്‍ക്കുമ്പോള്‍  പാറക്കല്ലുകളും ചെങ്കല്ലുകളുമാണ് കൂട്ടുകാരുടെ മനസില്‍ സാധാരണയായി വരാറുള്ളത്. എന്നാല്‍ വജ്രവും മരതകവും മാണിക്യവുമൊക്കെ ശിലകളുടെ പട്ടികയില്‍ വരുന്നവയാണ്. ഭൂവല്‍ക്കത്തിലെ മൂവായിരത്തിലേറെ വരുന്ന ധാതുക്കളില്‍ നല്ല തിളക്കവും വര്‍ണവും ഉള്ളതിനാലാണ് രത്‌നങ്ങളെ മനുഷ്യന്‍ ഏറെ ഇഷ്ടപ്പെടുന്നതും വന്‍ വില കൊടുത്ത് സ്വന്തമാക്കുന്നതും.
 
കരിങ്കല്ലാണ് നെഞ്ചിലെന്ന്
 
മനസ് കരിങ്കല്ലാണെന്ന് ചിലരെക്കുറിച്ച് പറയാറില്ലേ. മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന പാറകളാണ് കരിങ്കല്ലുകള്‍. ആഗ്നേയ ശിലകളിലെ കരിങ്കല്ലുകളാണ് ഗ്രാനൈറ്റ്,  ബസാള്‍ട്ട് ,ഡോളറൈറ്റ് തുടങ്ങിയവ. ചാര്‍ണകയിറ്റ് കായാന്തര ശിലകളിലെ കരിങ്കല്ലാണ്.
 
ചെങ്കല്ലെന്ന ചങ്ങാതി
 
കെട്ടിട നിര്‍മാണത്തിനായി യഥേഷ്ടം നാം ഉപയോഗപ്പെടുത്തുന്ന ചെങ്കല്ലുകള്‍ മികച്ച ഭൂജല സംഭരണികളാണ്. കരിങ്കല്ലിന് അപക്ഷയം സംഭവിച്ചും ചെങ്കല്ല് രൂപപ്പെടാറുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ ചെങ്കല്ല് ധാരാളമായി കാണപ്പെടുന്നു. ചെങ്കല്ലിന്റെ അമിത ഖനനം വരള്‍ച്ചയ്ക്ക് കാരണമാകും.
മണല്‍ക്കല്ല്
മണല്‍ തരികള്‍ ചേര്‍ന്നുണ്ടാകുന്ന പാറകളാണ് മണല്‍കല്ലുക്കള്‍. ഡല്‍ഹിയിലെ ചെങ്കോട്ട പണിതിരിക്കുന്നത് ചുവന്ന മണല്‍ കല്ലുകള്‍ ഉപയോഗിച്ചാണ്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago