HOME
DETAILS
MAL
മാവേലി സ്റ്റോര്‍ ജീവനക്കാരിയെ പിരിച്ചുവിടുന്നത് കോടതി തടഞ്ഞു
backup
July 22 2016 | 22:07 PM
കോതമംഗലം: പോത്താനിക്കാട് മാവേലി സ്റ്റോറിലെ കരാര്‍ ജീവനക്കാരി പുളിന്താനം കിടാച്ചിറയില്‍ ഷീലശിവനെ പിരിച്ചുവിടാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു.
11 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന തന്നെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചു വിടാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ജീവനക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജീവനക്കാരിയുടെ അപേക്ഷയിന്മേല് നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നത് വരെ ജോലിയില്‍ തുടരാന്‍ ഇവരെ അനുവദിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തുച്ഛമായ വേതനത്തില്‍ മാവേലി സ്റ്റോര്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ജോലി ചെയ്യുകയായിരുന്ന തന്നെപിരിച്ചുവിടാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെനാണ് ജീവനക്കാരിയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."