HOME
DETAILS
MAL
സഊദിക്കുനേരെ ഹൂതി ആക്രമണം; അഞ്ചുപേര്‍ക്ക് പരുക്ക്
backup
September 21 2020 | 07:09 AM
സന്‍ആ: യമനിലെ ഇറാന് പിന്തുണയുള്ള ഹൂതികള്‍ സഊദിക്കുനേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരുക്ക്.
ദക്ഷിണ ജാസന്‍ മേഖലയിലെ ഒരു ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചതെന്ന് വാര്‍ത്താ ഏജന്‍സി സ്പാ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പരുക്കുകള്‍ ഗുരുതരമല്ലെന്നും മൂന്നു കാറുകള്‍ കത്തിയമര്‍ന്നതായും പ്രതിരോധമന്ത്രാലയം വക്താവ് അറിയിച്ചു. അഞ്ചു വര്‍ഷമായി സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുമായി പോരാടുകയാണ് ഹൂത്തികള്‍. എന്നാല്‍ ഹൂത്തികളുടെ മിസൈലുകള്‍ മിക്കപ്പോഴും യു.എസ് നല്കിയ മിസൈല്‍വേധ സംവിധാനമുപയോഗിച്ച് സഊദി സേന തകര്‍ക്കുകയാണ് പതിവ്.
2014ല്‍ സഊദി പിന്തുണയുള്ള സര്‍ക്കാരിനെ ഹൂതികള്‍ പുറത്താക്കിയതോടെ 2015 മാര്‍ച്ച് മുതലാണ് യമനില്‍ സഊദി സഖ്യം ആക്രമണം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ഇതിനകം രണ്ടര ലക്ഷം ആളുകളാണ് യമനില്‍ നിന്ന് അഭയാര്‍ഥികളായി പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."