HOME
DETAILS

ആത്മസംസ്‌കരണത്തിന്റെ പുണ്യനാളുകള്‍

  
backup
May 09 2019 | 12:05 PM

ramdan-special-story-haidarali-shihab-thangal

മനുഷ്യകുലത്തിന് മാര്‍ഗദര്‍ശനമായും സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതും സത്യാസത്യങ്ങളെ വിവേചിക്കുന്നതുമായ സുവ്യക്ത നിര്‍ദേശങ്ങളുമായി ഖുര്‍ആന്‍ അവതരിപ്പിച്ച മാസമാകുന്നു റമദാന്‍ (വി:ഖു 1:185) അഥവാ, ഓരോ മുസ്‌ലിമിന്റേയും ജീവിതത്തിലെ വ്യത്യസ്ത മേഖലകളില്‍ സംസ്‌കരണത്തിന്റെ ആവശ്യപ്പെടലായും മാനവകുലത്തിന്റെ ഐക്യവും സാഹോദര്യവും വിളിച്ചോതിക്കൊണ്ടുമാണ് ഓരോ വിശുദ്ധ റമദാനും കടന്നുവരുന്നത്. മാത്രമല്ല, രക്തശുദ്ധീകരണത്തിനും ആമാശയ പോഷണത്തിനും സഹായിക്കുന്ന വര്‍ഷത്തിലൊരിക്കല്‍ മാത്രം വിളവെടുക്കുന്ന ഔഷധമായ മുപ്പത് ധാന്യങ്ങളാണ് റമദാനിലെ മുപ്പത് നോമ്പുകള്‍. നിസ്‌കാരത്തിലൂടെ മുസ്‌ലിം അവന്റെ അഹന്തയെ പിഴുതെറിയുമ്പോഴും ഹജ്ജിലൂടെ അവന്‍ സാമൂഹിക ഉച്ചനീചത്വങ്ങളെ ഇല്ലായ്മ ചെയ്യുമ്പോഴും മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ ആത്മസംസ്‌കരണം നടത്തുമ്പോഴുമെല്ലാം സാധ്യമാകുന്നത് മാനുഷിക സമത്വമാണ്.
മനസിന്റെയും ശരീരത്തിന്റെയും ഇച്ഛകള്‍ക്ക് പകരം പരസ്പരം സന്തോഷങ്ങളും വേദനകളും പങ്കുവെക്കുമ്പോഴാണ് ജീവിതം മഹത്വരമാകുന്നത് എന്ന ഓര്‍മപ്പെടുത്തലാണ് ഈ നിര്‍ബന്ധിത പട്ടിണിയിലൂടെ ലക്ഷീകരിക്കുന്നത്. റമദാനിലെ വ്രതാനുഷ്ഠാനം യഥാര്‍ഥത്തില്‍ ആത്മനിയന്ത്രണമാണ്. പതിനൊന്ന് മാസങ്ങളിലായി കുമിഞ്ഞ് കൂടിയ പാപക്കറകള്‍ നീക്കം ചെയ്യാനും കളങ്കരഹിതമായ പുതു ജീവിതം കെട്ടിപ്പടുക്കാനും റമദാന്‍ വഴിയൊരുക്കുന്നുണ്ട്. മനുഷ്യര്‍ക്കിടയില്‍ സമത്വമുണ്ടാക്കാന്‍ കൂടിയാണ് ഇസ്‌ലാമിക നിയമസംഹിത മനുഷ്യരാശിക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത്. നോമ്പ് മനുഷ്യരില്‍ കര്‍മബോധവും ക്ഷമാശീലവും വളരാന്‍ കാരണമായും വര്‍ത്തിക്കുന്നുണ്ട്. കൂടാതെ, ആപത്തുകളെ നേരിടാനും ദൈവിക താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ ദേഹേച്ഛകളെ നിയന്ത്രിക്കാനും മനുഷ്യനെ പഠിപ്പിക്കുകയാണ് റമദാന്‍. ഹൃദയശുദ്ധിയാണ് ശാരീരിക ശുദ്ധിയുടെ അടിസ്ഥാനമെന്ന പ്രവാചക വചനത്തിന്റെ കര്‍മരേഖ കൂടിയാണ് റമദാന്‍ സമ്മാനിക്കുന്നത്.
എല്ലാവരിലും നന്മയുടെ വിചാരവും വിനയവും ഉടലെടുക്കുന്ന, അതോടൊപ്പം സത്കര്‍മങ്ങള്‍ വളര്‍ന്നുവരുന്ന, പാപം ചെയ്ത ഹൃദയങ്ങളില്‍ സങ്കോചം തോന്നിത്തുടങ്ങുന്ന, അഗതികള്‍ക്കും നിര്‍ധന രോഗികള്‍ക്കും താങ്ങായി ധനം ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുന്ന, സമൂഹം നന്മയുടെ മാര്‍ഗത്തിലേക്ക് ഒന്നിച്ച് നടക്കുന്ന സംസ്‌കരണ രീതിയാണ് പവിത്ര റമദാന്‍ മുന്നോട്ടു വയ്ക്കുന്നത്.
ധനികര്‍ തങ്ങളുടെ സുഖ സൗകര്യങ്ങളില്‍ നിന്ന് മാറി ദരിദ്രരായ പട്ടിണിപ്പാവങ്ങളോടൊന്നിച്ച് നില്‍ക്കുമ്പോള്‍ ഉണ്ടായിത്തീരുന്ന മാനസികാവസ്ഥയും തങ്ങളുടെ പതിവിലേക്ക് ലോക മുസ്‌ലിംകള്‍ ഒന്നടങ്കം വരുമ്പോള്‍ ദരിദ്രരായ പാവപ്പെട്ടവര്‍ക്കുണ്ടാക്കുന്ന മനോഭാവവും ലോകത്തിന് ഇസ്‌ലാം നല്‍കുന്ന ഉത്തമ സമത്വമാതൃകയാണ്. ഭൗതികതാല്‍പര്യങ്ങളിലൂടെ മൃഗീയതയിലേക്ക് വഴിമാറിപ്പോകുന്ന സമൂഹത്തിന് അസ്തിത്വ ബോധം വീണ്ടെടുക്കാനുള്ള ഇടവേളയാണ് യഥാര്‍ഥത്തില്‍ നോമ്പുകാലം.
വ്രതാനുഷ്ഠാനം മനുഷ്യമനസുകളില്‍ കാരുണ്യവും വിനയവും വളര്‍ത്തിയെടുക്കുന്നുണ്ട്. വിശപ്പനുഭവിക്കുന്ന ധനികന്റെ മനസിലേക്ക് എന്നും വിശപ്പ് മാത്രം പരിചയിച്ച ദരിദ്രരോട് അലിവ് തോന്നാനും സുഖവും ഗുണമേന്മയുമുള്ള ചികിത്സയും അനുഭവിച്ചറിഞ്ഞവര്‍ക്ക് പാവപ്പെട്ടവന്റെ വേദനകളും രോദനങ്ങളും ഉള്‍ക്കൊണ്ട് അവര്‍ക്ക് സാന്ത്വനമേകാനും മനസ് വരുന്നത് റമദാന്‍ നല്‍കുന്ന കാരുണ്യ ബോധത്തിലൂടെയാണ്.
പാപങ്ങളില്‍ നിന്ന് മാറി ജീവിതത്തിന്റെ നന്മയുടെ വസന്തങ്ങള്‍ക്ക് വിത്ത് പാകിത്തുടങ്ങാനുള്ള പ്രതിജ്ഞ കൂടിയാണ് വിശ്വാസികള്‍ക്ക് മുന്നിലേക്ക് റമദാന്‍ നീട്ടിവയ്ക്കുന്നത്. എല്ലാം മറന്ന് നന്മയുടെ, പരസഹായത്തിന്റെ, സാഹോദര്യബോധത്തിന്റെ ഏകമായ വഴിയിലൂടെ നടന്ന് നീങ്ങാനാണ് നോമ്പുകാലം സമൂഹത്തോട് ആവശ്യപ്പെടുന്നത്.
മനുഷ്യരനുഭവിക്കുന്ന മാനസിക ശാരീരിക പ്രതിസന്ധികള്‍ക്ക് ഉത്തമ പരിഹാരമില്ലെന്ന് കരുതി ലഹരിയും ഏകാന്തതയും തേടിപ്പിടിക്കുന്ന പുതിയ തലമുറക്ക് റമദാന്‍ ഉത്തമ പരിഹാരമാകണം. കൂട്ടമായ കുടുംബസാഹോദര്യ ചിന്തയോടെ ആഢംബര രഹിതമായ നോമ്പുതുറകളിലൂടെ, നിഷ്‌കളങ്ക പ്രാര്‍ഥനയിലൂടെ, ആരോഗ്യ ക്രമീകരണത്തിലൂടെ ജീവിതത്തിന്റെ നന്മ നിറഞ്ഞ പാതകളിലേക്ക് കടന്നുവരാന്‍ റമദാന്‍ വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു.
ചുരുക്കത്തില്‍, വ്രതം വിശ്വാസികള്‍ക്കിടയില്‍ സ്‌നേഹവും സാഹോദര്യവും പരസ്പരാനുകമ്പയും ഐക്യ ബോധവും വളര്‍ത്തുവാന്‍ സഹായിക്കുന്നത് പോലെ ശാരീരിക ക്ഷമതയും മനക്കരുത്തും ക്ഷമയും വിനയവും നിശ്ചയദാര്‍ഢ്യവും ആത്മീയ ബോധവും ധാര്‍മിക ചിന്തയും ഉറപ്പ് വരുത്തുന്നതിനും വഴിയൊരുക്കുന്നുണ്ട്. ആത്മ സംസ്‌കരണത്തിനും ഹൃദയശുദ്ധീകരണത്തിനുവുമായിരിക്കണം വിശ്വാസി വ്രതാനുഷ്ഠാനത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. ഹൃദയം ശുദ്ധിയായാല്‍ ശരീരമാസകലം ശുദ്ധി പ്രാപിച്ചുവെന്നാണല്ലോ പ്രവാചക മൊഴി. തിന്മകളെ പിഴുതെറിഞ്ഞ് മനോഹരമായ ദിനങ്ങള്‍ക്ക് വേണ്ടി എല്ലാവരും പ്രതിജ്ഞ പുതുക്കുക. റമദാന്‍ അനുഗുണമായി സാക്ഷി പറയുന്നവരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ.... ആമീന്‍. ി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago