കേരളീയ വിഭവങ്ങള്‍ ഒരുക്കിയ സഊദി പൗരന്റെ ഇഫ്താര്‍ വിരുന്നിന് അഞ്ചു വര്‍ഷം
നിസാര്‍ കലയത്ത്
ജിദ്ദ: ഇഫ്താറിന് കേരളീയ വിഭവങ്ങള്‍ ഒരുക്കിയ സഊദി പൗരന്റെ ഇഫ്താര്‍ വിരുന്ന് അഞ്ചു വര്‍ഷം പിന്നിടുന്നു. സഊദിയിലെ റിയാദിലെ എക്‌സിറ്റ് 27 മക്ക റൂട്ടിലെ സുവൈദി എന്ന പ്രദേശത്താണ് ഈ അഭൂര്‍വ ഇഫ്താര്‍ അഞ്ചാം വര്‍ഷത്തിലും തുടരുന്നത്. സഊദി പൗരന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് ആണ് മലയാളി പ്രവാസികള്‍ക്കിടയില്‍ ഇപ്പോള്‍ താരം. ഇദ്ദേഹം നിര്‍മിച്ച സുവൈദി പള്ളി എന്ന പേരില്‍ അറിയെപ്പടുന്ന പള്ളിയിലേക്ക് റമദാന്‍ വ്രതം തുടങ്ങിയാല്‍ പിന്നെ മലയാളികളുടെ ഒഴുക്കാണ്. ഇതിന് കാരണമായി പറയുന്നത് കേരളത്തോടും അവിടത്തെ മനുഷ്യരോടും എനിക്ക് പ്രത്യേകസ്‌നേഹമാണ്. ഇതേ തുടര്‍ന്ന് അഞ്ചു വര്‍ഷമായി ഇവിടെ നോമ്പ്തുറക്ക് മലയാളി വിഭവങ്ങളാണ് വിളമ്പുന്നത് ഇവിടെ നോമ്പ്തുറക്കാന്‍ വരുന്നവരില്‍ 90 ശതമാനവും മലയാളികളാണ് മറ്റു രാജ്യക്കാര്‍ പത്തു ശതമാനം വരുമെന്ന് സൗദ് പറയുന്നു
ആറു വര്‍ഷം മുമ്പാണ് നിലവില്‍ ഉണ്ടായിരുന്ന ചെറിയ പള്ളി പൊളിച്ച് സൗദ് ബിന്‍ അബ്ദുല്‍അസീസ് പുതിക്കിപണിതത് തുടക്കത്തില്‍ റമദാന്‍ കാലത്ത് ഇഫ്താറിന് സഊദി ഭക്ഷണമായ കബ്‌സയും മറ്റുമായിരുന്നു വിളമ്പിയിരുന്നത്. പിന്നിട് പള്ളിയിലെ ക്ലീനിംഗ് ജോലിക്ക് എത്തിയ കോട്ടയം സ്വദേശി മുഹമ്മദ് ഷമീര്‍ പള്ളിയുടെ സഊദി പൗരനോട് മലയാളി ഫുഡ് വിളമ്പികൂടെ ഇവിടെ വരുന്നവരില്‍ ഭുരിഭാഗം മലയാളികളല്ലേ എന്ന നിര്‍േദ്ദശം മുന്നോട്ടു വച്ചപ്പോള്‍ അദ്ദേഹം ഒരു ദിവസം ഒരാള്‍ക്ക് പത്ത് റിയാല്‍ ഭക്ഷണമാണ് കൊടുക്കുന്നതെന്നും ഈ പത്ത് റിയാലിനുള്ളില്‍ മലയാളി ഭക്ഷണം കിട്ടുമെങ്കില്‍ കൊടുക്കാമെന്ന് അദ്ദേഹം പറയുകയാണ് ഉണ്ടായതെന്ന് ഷമീര്‍ സാക്ഷ്യപെടുത്തുന്നു സൗദ് ബിന്‍ അബ്ദുല്‍ അസീസ് ഈ കാര്യം സന്തോഷത്തോടെ ശരിവെക്കുന്നു. തൊട്ടടുത്തുള്ള മലയാളി ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുമായി സഹകരിച്ചു ഏകദേശം ഒമ്പത് റിയാല്‍ വിലവരുന്ന ഭക്ഷണമാണ് ദിവസവും കൊടുക്കുന്നത് അപ്പം മുട്ടക്കറി. പൊറോട്ട കോഴിക്കറി, പത്തിരി ബീഫ്, ചപ്പാത്തി മീന്‍കറി, നൂല്‍ പത്തിരി തുടങ്ങിയ ഭക്ഷണങ്ങളാണ് ദിവസവും ഇവിടെ നല്‍കുന്നത്. നോമ്പ് തുറക്കുള്ള കാരക്ക, വെള്ളം, ജൂസ് ഐറ്റംസ് എന്നിവ സമീപത്തെ വീടുകളിലെ സഊദി കുടുംബങ്ങളും വക്തികളും ദിവസവും എത്തിച്ചുകൊടുക്കുന്നുണ്ട്. മലയാളികള്‍ക്ക് പുറമെ ഉത്തരേന്ത്യയില്‍ നിന്നുള്ളവരും, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എനിവിടങ്ങളില്‍ നിന്നുള്ളവരും ഇവിടേക്ക് കേരളീയ ഭക്ഷണത്തിന്റെ മഹത്തം മനസ്സിലാക്കി ഇഫ്താറിന് എത്താറുണ്ട്.
യാതൊരു വിധ സ്‌പോണ്‍്‌സറും തങ്ങള്‍ക്കില്ലന്നും അല്ലാഹുവിന്റെ സഹായത്താല്‍ നടന്നുപോകുന്നുവെന്നും ദിവസം ഏകദേശം അയ്യായിരം റിയാല്‍ ചിലവുണ്ടെന്നും മാസം ഒന്നര ലക്ഷം റിയാല്‍ ചിലവുവരുമെന്നും അദ്ദേഹം പറഞ്ഞു പെരുന്നാള്‍ ദിവസം എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തുകൊണ്ടാണ് റമദാനിലെ ഈ പുണ്യപ്രവര്‍ത്തി അവസാനിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഇതിലും കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്നുള്ള സൗകര്യം ഒരുക്കുമെന്നും സഊദിയിലെ പാസ്‌പോര്‍ട്ട് ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സൗദ് ബിന്‍ അബ്ദുല്‍ അസീസ്
പറഞ്ഞു. പള്ളിയുടെ അടുത്തായി താല്‍ക്കാലികമായി നിര്‍മിച്ചിട്ടുള്ള വലിയ ടെന്റിലാണ് ഇഫ്താര്‍ സംഘടിപ്പിച്ചിരിക്കുന്നത് ഏകദേശം അഞ്ഞൂറിലധികം ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ടെന്റാണ്. സൗജന്യ സേവനത്തിനായി ഷമീറിന്റെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാര്‍ നോമ്പ് തുറക്കാന്‍ വരുന്ന എല്ലാവര്‍്ക്കും നല്ല സൗകര്യങ്ങളാണ് ചെയ്തു കൊടുക്കുന്നത് എല്ലാത്തിനും മേല്‍നോട്ടം വഹിച്ചും വരുന്ന ആളുകളെയും സീറ്റില്‍ ഇരുത്തുന്നതില്‍ പ്രത്യേകശ്രദ്ധയാണ് സഊദി പൗരന്‍ ചെയ്തുകൊടുക്കുന്നത്. നോമ്പ് തുറക്ക് ഒരുമണിക്കൂര്‍ മുമ്പായി റമദാന്‍ സന്ദേശങ്ങള്‍ മൈക്കിലൂടെ പറഞ്ഞുകൊടുക്കുന്നുണ്ട.് റമദാനുമായി ബന്ധെപ്പട്ട ചോദ്യോത്തര പരിപാടികളും ഇഫ്താറിനിടെ ഇവിടത്തെ പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."