സ്വര്‍ണക്കടത്ത് കേസ് ബി.ജെ.പി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നു: കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ശരിയായ തലങ്ങളിലേക്ക് അന്വേഷണ ഏജന്‍സികള്‍ കടന്നിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സ്വര്‍ണക്കടത്ത് കേസ് ബി.ജെ.പി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്. പുകമറ സൃഷ്ടിക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അങ്ങിനെയും ചെയ്യാമല്ലോ. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നതു കൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് കൊള്ളരുതായ്മ കാണിക്കാന്‍ പറ്റില്ലെന്നും കാനം പറഞ്ഞു.
ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം വന്നു എന്നാണ് കേസ്. ഇതിന്റെ അന്വേഷണം എവിടം വരെയായി? ആറ് മാസമായിട്ടും സ്വര്‍ണം അയച്ചു എന്ന് പറയുന്നയാളെ ചോദ്യം ചെയ്യാനായിട്ടില്ല.
മന്ത്രി ജലീലിനെതിരായ പ്രതിഷേധങ്ങളെക്കുറിച്ചും കാനം പ്രതികരിച്ചു. കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ മാത്രമാണ് മന്ത്രിമാര്‍ രാജിവച്ച ചരിത്രമുള്ളത്. 19 മന്ത്രിമാരെയും ചോദ്യം ചെയ്താല്‍ അതിന്റെ പേരില്‍ എല്ലാവരും രാജിവച്ചാല്‍ സര്‍ക്കാര്‍ തന്നെ താഴെ വീഴില്ലേ. അതാണോ ധാര്‍മികതയെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."