ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിനു തുടക്കമായി
കോട്ടയം : പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹായത്തോടെ മാങ്ങാനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെയും ഭഗവതിക്കാവ് ക്ഷേത്രത്തിലെയും കുളങ്ങളുടെ നവീകരണം ആരംഭിച്ചു.
ശ്രീ നരസിംഹ സ്വാമി ക്ഷേത്രക്കുളത്തിന്റെ നവീകരണോദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഭഗവതിക്കാവ് ക്ഷേത്രക്കുളത്തിന്റേത് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍വഹിച്ചു.
മാങ്ങാനം ശ്രീ നരസിംഹ സ്വാമി ക്ഷേത്ര മൈതാനത്ത് ചേര്‍ന്ന ചടങ്ങില്‍ സി. എസ് സുബ്രഹ്മണ്യന് നമ്പൂതിരി അധ്യക്ഷനായിരുന്നു.
വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, ജില്ലാ പഞ്ചായത്തംഗം ജെസ്സിമോള് മനോജ്, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം റെജിമോന് ജോസഫ്, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് റീജിയണല്‍ ഡയറക്ടര്‍ കെ. മധു, വിജയപുരം ഗ്രാമ പഞ്ചായത്തംഗം ബി ഉണ്ണികൃഷ്ണന് ,ഡോ. എന്‍. വി. ശശിധരന് , കെ. വി ദാമോദരന്‍ നമ്പൂതിരി പ്രസംഗിച്ചു. 1.22 കോടി രൂപയാണ് ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിനായി വിനിയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."