ആത്മീയ സദസും സുപ്രഭാതം കാംപയിൻ ഉദ്ഘാടനവും സംഘടിപ്പിച്ചു
റിയാദ്: സമസ്‌ത ഇസ്‌ലാമിക് സെന്റർറിയാദ് ന്യൂസനയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആത്മീയ സദസ്സും സുപ്രഭാതം ദിനപത്ര പ്രചാരണ കാംപയിൻ ഉദ്ഘാടനവും സംഘടിപ്പിച്ചു. വാദിനൂർ ഹജ്ജ് ഉംറ സർവീസ് ചീഫ് അമീർ ബഷീർ ഫൈസി ആത്മീയ സദസ്സിന് നേതൃത്വം നൽകി. പ്രചരണ ക്യാമ്പയിൻ ഉദ്ഘാടന പരിപാടിയിൽ എസ്‌ഐസി ന്യൂ സനയ്യ ഏരിയ പ്രസിഡൻ്റ് മുജീബ് റഹ്മാൻ പൂനൂർ അദ്ധ്യക്ഷത വഹിച്ചു. ബഷീർ ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ജോ. സെക്രട്ടറി നിഷാദിനെ വാർഷിക വരിക്കാരനായി ചേർത്തുകൊണ്ട് റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇക്ബാൽ കാവന്നൂർ ന്യൂ സനയ്യ ഏരിയ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
റിയാദ് സെൻട്രൽ കമ്മിറ്റി നേതാക്കളായ അബൂബക്കർ ബാഖവി, ഉമർ ഫൈസി, ബഷീർ താമരശ്ശേരി, അബ്ദുൽ ഗഫൂർ ചുങ്കത്തറ, ജുനൈദ് മാവൂർ, മൻസൂർ വാഴക്കാട്, ഫസലുറഹ്മാൻ, സൈനുൽ ആബിദീൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. കമ്മിറ്റി ജന.സെക്രട്ടറി ഷിഫ്നാസ് ശാന്തിപുരം സ്വാഗതവും മഹദി ഹസൻ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."