ശാസ്താംകോട്ട തടാകതീരത്ത് മണല്‍ഖനനത്തിന് നിരോധനം
ശാസ്താംകോട്ട: കുടിവെള്ള സ്രോതസായ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ നിശ്ചിത പ്രദേശങ്ങളിലും പടിഞ്ഞാറെകല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലും മണല്‍ഖനനവും മണലൂറ്റും മറ്റു അനധികൃത പ്രവര്‍ത്തനങ്ങളും നാലുമാസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
തടാകത്തിന്റെ പരിധിയിലുള്‍പ്പെട്ട ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ എട്ട് മുതല്‍ 12 വരെയും 14ാം വാര്‍ഡുകളിലാണ് വില്ലേജുകള്‍ക്കൊപ്പം നിരോധനം ബാധകമാക്കിയത്. തടാകവും വൃഷ്ടിപ്രദേശവും സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇവിടെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ ശിക്ഷാനടപടിക്ക് റവന്യു, പൊലിസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എന്നീ വകുപ്പുകളെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. മഴവെള്ള സംഭരണം വഴി തടാകത്തിന്റ നിലനില്‍പ്പ് ഉറപ്പാക്കുന്നതിനും പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്തുമാണ് നദീതീര സംരക്ഷണവും മണല്‍വാരല്‍ ചട്ടവും പ്രകാരമുള്ള നടപടി എന്ന് കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."