HOME
DETAILS
MAL
എസ്‌ഐസി യാത്രയപ്പ് നൽകി
backup
September 21 2020 | 12:09 PM
ജിദ്ദ: ഒരു പതിറ്റാണ്ടിൻറെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സമസ്ത ഇസ്‌ലാമിക് സെന്റർ സേവന വിഭാഗം കൺവീനറും വിഖായ ഹജ്ജ് വളണ്ടിയർ വിങ് ടീം ക്യാപ്റ്റനുമായ അബ്ബാസ് തറയിട്ടാലിന് സമസ്‌ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. റുവൈസ് ദാറുസ്സലാം ഓഡിറ്റോയത്തിൽ സംഘടിപ്പിച്ച യാത്രയപ്പ് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡ്ന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അൻവർ തങ്ങൾ കല്പകഞ്ചേരി അധ്യക്ഷത വഹിച്ചു. അബൂബക്കർ ദാരിമി ആലംപാടി, മുസ്‌തഫ ബാഖവി ഊരകം, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, എൻ പി അബൂബക്കർ ഹാജി, ഉസ്മാൻ എടത്തിൽ, റഫീഖ് കൂലത്ത്, തുടങ്ങിയവർ പ്രസംഗിച്ചു. സെൻട്രൽ കമ്മറ്റി സെക്രെട്ടറി ദിൽഷാദ് തളപ്പിൽ സ്വാഗതവും അൻവർ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."