HOME
DETAILS

അഡ്മിഷന് പ്രവേശന പരീക്ഷയും പിരിവും നടത്തിയാല്‍ ഹെഡ്മാസ്റ്റര്‍ കുടുങ്ങും

  
backup
May 09 2019 | 17:05 PM

%e0%b4%85%e0%b4%a1%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af


തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ച സാഹചര്യത്തില്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ എയ്ഡഡ് സ്‌കൂളുകളിലും ഗവണ്‍മെന്റ് സ്‌കൂളുകളിലും പ്രവേശന പരീക്ഷ നടത്താതെ കുട്ടികളെ പ്രവേശിപ്പിക്കണം എന്നാണ് നിയമം. എന്നാല്‍ ചില എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശന പരീക്ഷ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പി.ടി.എ ഫണ്ട്, കംപ്യൂട്ടര്‍ ഫീസ്, പാഠപുസ്തകം, യൂനിഫോം എന്നിങ്ങനെ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് കാശുപിരിക്കാനുള്ള ആദ്യപടിയാണ് ഇത്. പ്രവേശന പരീക്ഷ നടത്തുകയോ റാങ്ക് ലിസ്റ്റ് ഇടുകയോ അഡ്മിഷനു മേല്‍പറഞ്ഞ ഏതെങ്കിലും തരത്തില്‍ പണം ആവശ്യപ്പെടുകയോ ചെയ്താല്‍ ഹെഡ്മാസ്റ്റര്‍ക്കെതിരേ നടപടിയുണ്ടാകും.


സ്‌കൂളുകളെ മാതൃകയാക്കി ചിലര്‍ നടത്തുന്ന ഇത്തരം ക്രമക്കേടുകളെ പ്രതിരോധിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂള്‍ പ്രവേശനത്തിനു വാങ്ങാവുന്ന പരമാവധി തുക നൂറു (100-) രൂപ പി.ടി.എ ഫണ്ട് മാത്രമാണ്. ചൂഷണത്തിനു വിധേയരാകുന്നവര്‍ക്ക് വിജിലന്‍സ് ഓഫിസര്‍ക്കോ (ഫോണ്‍: 0471-305393) പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്കോ (0471-2325106,2324601) പൊതുവിദ്യാഭ്യസ സെക്രട്ടറിക്കോ (0471-2331509, 2518997) പരാതി നല്‍കാം. ജില്ലാ വിജിലന്‍സ് ഓഫിസ് നമ്പരുകള്‍ തിരുവനന്തപുരം- 0471 2304119, കൊല്ലം- 0474 2795092, പത്തനംതിട്ട- 0468 2223270, കോട്ടയം - 0481 2585144, ആലപ്പുഴ - 0477 2237016, ഇടുക്കി - 0486 2256611, എറണാകുളം-0484 2336100, തൃശൂര്‍ - 0487 2334200, പാലക്കാട് - 0491 2548510, കോഴിക്കോട് - 0495 2743207, മലപ്പുറം - 0483 2734910, വയനാട് - 0493 6247310, കണ്ണൂര്‍ - 0497 2707778, കാസര്‍കോട് - 0499 4255889.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago