HOME
DETAILS
MAL
സഊദിയിൽ ഇന്ന് 1,060 രോഗമുക്തി, 27 മരണം, 492 പുതിയ രോഗികൾ
backup
September 21 2020 | 12:09 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,060 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 രോഗികൾ മരണപ്പെടുകയും 492 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. തുടർച്ചയായ പുതിയ വൈറസ് ബാധ കേസുകളുടെ കുറവ് രാജ്യം കൊവിഡ് മുക്തമാകുന്നു എന്നതാണ് സൂചിപ്പിക്കുന്നത്.
14,235 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,133 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ, രാജ്യത്തെ വൈറസ് ബാധ മരണം 4,512 ആയും വൈറസ് ബാധിതർ 330,246 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,060 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 311,499 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."