സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടികൊലപ്പെടുത്തിയ രണ്ട് ആര്.എസ്.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍
കൂത്തുപറമ്പ്: കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവര്ത്തകന് സയ്യിദ് മുഹമദ് സലാഹുദ്ദീനെ (30) വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളായ രണ്ടു പേര് കൂടി അറസ്റ്റില്‍.ആര്. എസ്.എസ് പ്രവര്‍ത്തകരായ ചിറ്റാരിപറമ്പ് ചുണ്ടയിലെ കെ.അമല്‍ രാജ് (22), പി.കെ. നിവാസില്‍ റഷില്‍ (24) എന്നിവരെയാണ് കേസന്വേഷണ ഉദ്യോഗസ്ഥന് കെ.സുധീറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.
കൊലപാതക കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്ന് പൊലിസ് പറഞ്ഞു. ചിറ്റാരിപറമ്പ് നമ്പൂരിക്കുന്നില് വെച്ച് തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു ഇവരെ പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന നാല് വടിവാളുകളും കണ്ടെത്തി. കണ്ണവത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കുളത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വാളുകള്‍. കേസില്‍ നേരത്തെ മൂന്നു പേര് കൂടി പിടിയിലായിരുന്നു. ചുണ്ടയിലെ എം.അമല്‍ രാജ് (22), പി.കെ.പ്രിബിന്‍ (23), എം.ആഷിഖ്ലാല് എന്നിവരാണ് അറസ്റ്റിലായത്. ഗൂഡാലോചന, മുഖ്യ പ്രതികള്‍ക്ക് സഹായം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."