സുഗതന് മികച്ച അധ്യാപകനുള്ള പുരസ്‌കാരം
ചാരുംമൂട്: അര്‍ഹതയ്ക്കുള്ള അംഗീകരമായി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌ക്കാരം എല്‍.സുഗതന്.
പതിനെട്ട് വര്‍ഷക്കാലമായി ആലപ്പുഴ ജില്ലയിലെ താമരക്കുളം വി. വി. എച്ച്. എസ്. എസില്‍ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന എല്‍ .സുഗതന് കൂടുതല്‍ പ്രവര്‍ത്തനനിരതനാകാനുള്ള പ്രചോദനമാകുന്നു ഈ പുരസ്‌ക്കാരം.
കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് പൗര്‍ണ്ണമി വീട്ടില്‍ എല്‍ .സുഗതന്‍ തന്റെ വിദ്യാഭ്യാസ കാലം മുതല്‍ സാംസ്‌കാരിക ,സാമൂഹിക ,പാരിസ്ഥിതിക വിഷയങ്ങളില്‍ ഏറെ താല്പര്യമുള്ള ഒരു വ്യക്തിയായിരുന്നു. കുട്ടികള്‍ക്ക് പുസ്തക താളുകളില്‍നിന്നും ലഭിക്കുന്ന അറിവുകള്‍ക്കപ്പുറം അവരെ സമൂഹത്തിന് അനുയുക്തമായ വ്യക്തിത്വങ്ങളായി
മാറ്റിയെടുക്കുവാന്‍ പ്രവര്‍ത്തിച്ചു. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെയുള്ള ഗണിത ശാസ്ത്ര മേളകള്‍ക്കും ഗണിത ശാസ്ത്രഞനായ ശ്രീനിവാസ രാമാനുജന്റെ ജീവിത കഥ ഡോക്കുമെന്ററി ആയി അവതരിപ്പിച്ചതിനും സംസ്ഥാന തലത്തില്‍ അദ്ദേഹത്തിന് ശ്രദ്ധേയമായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട് .
സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച അദ്ധ്യാപകനുള്ള കാര്‍ഷിക അവാര്‍ഡ് ,കൊല്ലം സത്കര്‍മയുടെ മികച്ച പരിസ്ഥിതി അവാര്‍ഡ് ,മികച്ച അദ്ധ്യാപകനുള്ള ഡോ. .കെ .സദാശിവന്‍ മെമ്മോറിയല്‍ അവാര്‍ഡ് ,ഡോ.ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ മികച്ച അധ്യാപകനുള്ള ബാബ സാഹിബ് പുരസ്‌കാരം ,തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനാലാകം സുഗതന്‍ മാഷിനെ തേടിയെത്തിയിട്ടുണ്ട് .
ഭാര്യയും റെവന്യൂ ഡിപ്പാര്‍ട്‌മെന്റില്‍ ജീവനക്കാരി അനൂപയും മകന്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഭവിന്‍ സുഗതനും സുഗതന്‍ മാഷിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടിനുണ്ട് .മൂന്ന് വയസുകാരി ഭവികാ ലക്ഷ്മി മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."