HOME
DETAILS

പൊലിസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന്; ഇലക്്ട്രിക്ക് ടവറില്‍ കയറി മധ്യവയസ്‌ക്കന്റെ ആത്മഹത്യാ ഭീഷണി

  
backup
September 04 2018 | 03:09 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%b2%e0%b4%ad

 

കോതമംഗലം: പൊലിസ് പരാതിയില്‍ നീതി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി നഗരമധ്യത്തിലെ കൂറ്റന്‍ ഇലക്്ട്രിക് ടവറിന് മുകളില്‍ കയറി മധ്യവയസ്‌ക്കന്റെ ആത്മഹത്യാ ശ്രമം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അനുനയിപ്പിച്ച് താഴെയിറക്കി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കലാ ഓഡിറ്റോറിയത്തിനു സമീപമുള്ള 66 കെവി ഇലക്ട്രിക്ക് ലൈന്‍ പോകുന്ന ടവറില്‍ കയറി മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരന്‍ ആത്മഹത്യ ഭീഷണിമുഴക്കിയത്. കുറുപ്പുംപടി ചെറുകുന്നത്തുള്ള കറണ്ട് ബിനോയ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആലക്കാതടത്തില്‍ ബിനോയ് (50) ആണ് ഭീഷണി മുഴക്കിയത്.
ടവറിന്റെ മുകളില്‍ കയറിയ ഇയാള്‍ കയര്‍ ടവറില്‍ കെട്ടിയ ശേഷം കഴുത്തില്‍ കയര്‍ കുരുക്കുകയും ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് നഗരത്തിന്റെ നാനാ ഭാഗത്ത് നിന്നും ജനം ഒഴുകിയെത്തി. അടുത്തിടെ വെണ്ടുവഴിയില്‍ വച്ച് രണ്ടു പേര്‍ ബിനോയിയെ ആക്രമിക്കുകയും ഇയാളുടെ ബുള്ളറ്റ് വാഹനം പിടിച്ചു കൊണ്ടു പോകുകയും ചെയ്തിരുന്നതായി ആത്മഹത്യ കുറിപ്പിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബിനോയി കോതമംഗലം പൊലിസില്‍ നല്‍കിയ പരാതിയില്‍ നീതി ലഭിച്ചില്ലന്ന് ചൂണ്ടി കാട്ടിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കോതമംഗലം പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലതെത്തി താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത് . ഇയാളുടെ പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ആത്മഹത്യ ശ്രമത്തില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്മാറാന്‍ തയാറാകാതെ ടവറിന് മുകളില്‍ തന്നെമണിക്കുറുകളോളം ഇരിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സിജു, പൊലിസ്. ഫയര്‍ഫോഷ്‌സ് .തഹസീല്‍ദാര്‍ തുടങ്ങിയവര്‍ പ്രശ്‌നം പരിഹരിക്കാമെന്നും പൊലിസ് കേസ് എടുക്കില്ലന്നുമുള്ള ഉറപ്പിലാണ് ഇയാള്‍ ഇറങ്ങാന്‍ സമ്മതിച്ചത്.
ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ആറരയോടെ കഴുത്തിലെ കുരുക്ക് സ്വയം അഴിച്ച് നീക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം മുകളില്‍ കയറി കയര്‍ കെട്ടി ബിനോയിയെ താഴെയിറക്കുകയായിരുന്നു. അവശനിലയിലായ ബിനോയിയെ കോതമംഗലം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ബോര്‍ഡിന് സാമ്പത്തിക നഷ്ടമാണ്ടാക്കിയ കേസില്‍ മുന്‍ കെ.എസ്.ഇ.ബി സബ് എന്‍ജിനിയറായിരുന്ന ബിനോയിയെ ജോലിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിച്ച് വിട്ടതാണ്. കോതമംഗലം ഫയര്‍ ഫോഴ്‌സിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സജി മാത്യു മറ്റ് ഉദ്യോഗസ്ഥരായ കെ.കെ.രാജു, അനീഷ് കമാര്‍, രഞ്ജിത് എസ്, സനു വത്സന്‍, മുകേഷ് എം, ജയകൃഷ്ണന്‍, ഹോം ഗാര്‍ഡ് ഇബ്രാഹിം എന്നിവര്‍ ചേര്‍ന്നാണ് താഴെക്ക് ഇറക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago