HOME
DETAILS

താമസ സൗകര്യമില്ല; 13,147 പേരെ അസീസിയ്യയിലേക്ക് മാറ്റും

  
backup
May 09 2019 | 17:05 PM

%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-13147-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%86-%e0%b4%85


കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിച്ചവരില്‍ മക്ക ഹറം ശരീഫിന് സമീപം താമസ സൗകര്യം ആവശ്യപ്പെട്ട് അപേക്ഷിച്ച 13,147 പേരെ അസീസിയ്യ കാറ്റഗറിയിലേക്ക് മാറ്റും. മതിയായ കെട്ടിട സൗകര്യം മക്കക്ക് സമീപം ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. മക്കക്ക് സമീപം താമസം ലഭ്യമാകുന്ന ഒന്നാം കാറ്റഗറിയില്‍ 25,147 പേരാണ് ആകെ അപേക്ഷിച്ചിരുന്നത്. ഇവരില്‍ 12,000 പേര്‍ക്ക് മാത്രമാണ് താമസ സൗകര്യം ലഭ്യമായത്. ഒന്നാം കാറ്റഗറിയിലുള്ള വരില്‍ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് 12,000 പേര്‍ക്ക് അവസരം നല്‍കുക. ശേഷിക്കുന്നവരെ അസീസിയ്യയിലേക്ക് മാറ്റും.


താമസ സൗകര്യം കുറവായതിനാല്‍ ഒന്നാം കാറ്റഗറിയില്‍ അപേക്ഷ നല്‍കിയ തീര്‍ഥാടകര്‍ക്ക് സ്വയം അസീസിയ്യയിലേക്ക് മാറാന്‍ അവസരം നല്‍കുന്നുണ്ട്. ഈ മാസം 17 വരെ ഇതിനായി അപേക്ഷിക്കാം. ഇത് സംബന്ധിച്ചുളള വിവരങ്ങള്‍ ഹജ്ജ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.


മക്കയുടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് ഒന്നാം കാറ്റഗറി. മുന്‍വര്‍ഷങ്ങളില്‍ ഗ്രീന്‍ കാറ്റഗറിയായാണ് ഇതറിയപ്പെട്ടിരുന്നത്. മക്കയിലെ തിരക്കും മറ്റും മുന്‍നിര്‍ത്തിയാണ് ഒന്നാം കാറ്റഗറിയില്‍ താമസ സൗകര്യം കുറക്കുന്നത്. അഞ്ച് മുതല്‍ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലാണ് അസീസിയ്യ കാറ്റഗറി. മതിയായ സൗകര്യങ്ങളും മക്കയിലെത്താന്‍ വാഹന സൗകര്യവും ഇവിടെ ലഭ്യമാണ്.
ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 1,40,000 പേരാണ് വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ തീര്‍ഥാടനത്തിന് പോകുന്നത്. ഇവര്‍ പണം അടച്ച് ഹജ്ജ് പഠന പരിശീലന ക്ലാസുകളില്‍ പങ്കെടുത്തുവരികയാണ്. ജൂലൈ നാലുമുതലാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  15 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  23 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  37 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago