HOME
DETAILS
MAL
മലയാറ്റൂര്‍ പാറമട സ്‌ഫോടനം: എന്‍.ഐ.എ അന്വേഷിക്കണമെന്ന് സി.ആര്‍ നീലകണ്ഠന്‍
backup
September 22 2020 | 00:09 AM
കൊച്ചി: മലയാറ്റൂര്‍ ഇല്ലാത്തോട് പാറമടയില്‍ ഇന്നലെ രാവിലെ മൂന്നു മണിക്കുണ്ടായ സ്‌ഫോടനം സംബന്ധിച്ച ദുരൂഹതകള്‍ നീക്കാന്‍ എന്‍.ഐ.എ അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി കോ- ഓര്‍ഡിനേറ്റര്‍ സി.ആര്‍ നീലകണ്ഠന്‍.
അസമയത്ത് അനുമതിയില്ലാത്ത പാറമടയില്‍ സ്‌ഫോടനം നടക്കുകയും അതില്‍ രണ്ട് അതിഥിത്തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യം സംബന്ധിച്ച് എന്‍. ഐ. എ അന്വേഷിക്കണം. തീവ്രവാദ ഗ്രൂപ്പുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം.പാറമട പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനപ്പുറം രാത്രി പാറപൊട്ടിക്കല്‍ നടന്നു എന്നതിനുള്ള തെളിവാണ് ഈ സംഭവം. സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചുവയ്ക്കാന്‍ അനുമതിയില്ലാത്ത പാറമടയില്‍ ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണം.
ഈ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലാണെന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിനു വനം വകുപ്പ് നല്‍കിയ ഭൂമിയില്‍ ബാക്കിവന്ന ഭൂമി വനം വകുപ്പിനു തിരിച്ചു നല്‍കുകയായിരുന്നു. ആ ഭൂമി കൈയേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലര്‍ അനധികൃതമായി പാറ പൊട്ടിക്കുന്നത്. ഇതു സംബന്ധിച്ച് താന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു നല്‍കിയ പരാതിയില്‍ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഈ പാറമടകള്‍ അനധികൃതമാണെന്നു കണ്ടെത്തിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച രേഖകള്‍ വിവരാവകാശം വഴി ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."