HOME
DETAILS
MAL
പി.വി അന്‍വറിനെതിരേ കേസ് വേണ്ടെന്ന് സി.പി.ഐ
backup
May 09 2019 | 18:05 PM
തിരുവനന്തപുരം: സി.പി.ഐ മുസ്ലിം ലീഗിന് തുല്യമാണെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ പ്രസ്താവനയ്ക്കെതിരേ കേസ് ഫയല്‍ ചെയ്യേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനം. വയനാട് ഒഴികെ മൂന്നു സീറ്റിലും ജയസാധ്യതയുണ്ടെന്നും ഇന്നലെ തിരുവനന്തപുരത്ത് നടന്ന നേതൃയോഗം വിലയിരുത്തി.
വോട്ടെടുപ്പിന് ശേഷം ചേരുന്ന സി.പി.ഐയുടെ ആദ്യ സംസ്ഥാന എക്സിക്യൂട്ടീവ് യോഗമായിരുന്നു ഇന്നലെ നടന്നത്. വയനാട്ടിലെ ഇടതുസ്ഥാനാര്‍ഥി പി.പി സുനീറിനെതിരായ പി.വി അന്‍വറിന്റെ ആക്ഷേപമാണ് പ്രധാനമായും ചര്‍ച്ചയായത്. അന്‍വറിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം പാര്‍ട്ടി സംസ്ഥാന നേതൃയോഗം തള്ളി. വിവാദപ്രസ്താവനക്കെതിരേ സി.പി.ഐയും എ.ഐ.വൈ.എഫും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."