HOME
DETAILS
MAL
ഹയര്‍സെക്കന്‍ഡറി ലാബ് അസിസ്റ്റന്റുമാര്‍ക്ക് പ്രമോഷന് അവസരങ്ങള്‍ നഷ്ടമാകുന്നു
backup
September 22 2020 | 00:09 AM
വിനയായത് സ്പെഷല്‍ റൂള്‍ ഭേദഗതി ചെയ്യാത്തത്
പൊന്നാനി: സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാത്തതു മൂലം പ്രമോഷന് അവസരങ്ങള്‍ നഷ്ടമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ലാബ് അസിസ്റ്റന്റുമാര്‍. കഴിഞ്ഞ 15 വര്‍ഷമായി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്നവര്‍ക്കാണ് അര്‍ഹമായ പ്രമോഷന് അവസരങ്ങള്‍ സെപഷല്‍ റൂള്‍ ഭേദഗതി ചെയ്യാത്തതിനാല്‍ ലഭിക്കാത്തതായി പരാതിയുള്ളത്.
ലാബുകളിലെ പ്രാക്ടിക്കലുമായി ബന്ധപ്പെട്ട ജോലികള്‍ക്കു പുറമെ പലയിടത്തും ഹയര്‍ സെക്കന്‍ഡറി ഓഫിസ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നത് ഇവരാണ്.
കാറ്റഗറി 3 വിഭാഗത്തിലെ ഈ ജീവനക്കാരുടെ അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി ജയവും സര്‍വിസില്‍ കയറിയ ശേഷം പി.എസ്.സി നടത്തുന്ന ലാബ് അറ്റന്‍ഡേഴ്സ് ടെസ്റ്റ് വിജയവുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് തസ്തിക മാറ്റം വഴി കാലാകാലങ്ങളായി നിയമനം നടന്നപ്പോഴും യോഗ്യതയുള്ള ലാബ് അസിസ്റ്റന്റുമാര്‍ക്ക് ഹയര്‍ സെക്കന്‍ഡറി അധ്യാപകരാ വാനുള്ള തസ്തിക മാറ്റ നിയമനവും അംഗീകരിച്ചിട്ടില്ല. ഇപ്പോള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ലാബ് അസിസ്റ്റന്റുമാര്‍ക്ക് എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ തസ്തികള്‍ക്ക് അപേക്ഷിക്കുന്നതിനും സ്പെഷല്‍ റൂള്‍ പ്രതിസന്ധി കാരണം സാധിക്കുന്നില്ല.
ഹയര്‍ സെക്കന്‍ഡറിയിലെ ലാബ് അസിസ്റ്റന്റുമാരുടെ യോഗ്യത പ്ലസ്ടു സയന്‍സ് ആയി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടും സര്‍ക്കാര്‍ അതിനും തയാറായിട്ടില്ല.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വി.ച്ച്.എസ്.ഇ ജയമാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. ഇത് ഹയര്‍ സെക്കന്‍ഡറിയിലും ബാധകമാക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."