HOME
DETAILS

കേരളത്തിന്റെ പുനര്‍നിര്‍മാണം: മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിഭവ സമാഹരണം 10ന് തുടങ്ങും

  
Web Desk
September 04 2018 | 03:09 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0-2

കോട്ടയം : അടിയന്തിരമായി ചെയ്യേണ്ടതും ദീര്‍ഘകാലം കൊണ്ട് ചെയ്യേണ്ടതുമായ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം ജില്ലയില്‍ ഈ മാസം പത്ത് മുതല്‍ 15 വരെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുമെന്ന് വനം-മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു.
പ്രളയ ബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനു് കലക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിത്വാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ കഴിയുന്നവരുടെ പട്ടിക ഉദ്യോഗസ്ഥര്‍ തയ്യാറാക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വ്യക്തികള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഇതില്‍ ഉള്‍പ്പെടുത്തും.
ഉദ്യോഗസ്ഥര്‍ ഇവരുമായി ബന്ധപ്പെട്ട് സംഭാവന നല്‍കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി നല്‍കാനുദ്ദേശിക്കുന്ന തുകയുടെ വിവരം ശേഖരിക്കും. തുടര്‍ന്ന് താലൂക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് ഈ തുക ചെക്ക് അല്ലെങ്കില്‍ ഡിമാന്റ് ഡ്രാഫ്റ്റായി മന്ത്രിമാരായ ഡോ.ടി. എം. തോമസ് ഐസക്, അഡ്വ. കെ.രാജു എന്നിവര്‍ ഏറ്റുവാങ്ങും. ചടങ്ങിലെത്താന്‍ ബുദ്ധിമുട്ട് അറിയിക്കുന്നവരുടെ വീടുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തിയും ധനസഹായം സ്വീകരിക്കും. ധനസമാഹരണത്തിന് മുന്നോടിയായി ആറിന് ജില്ലയിലെ എം.എല്‍.എമാര്‍ ജില്ലാ-ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം കലക്ട്രേറ്റില്‍ ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  9 hours ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  9 hours ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  9 hours ago
No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  9 hours ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  10 hours ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  10 hours ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

Cricket
  •  10 hours ago
No Image

വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  10 hours ago
No Image

You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ

Football
  •  11 hours ago
No Image

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി

National
  •  11 hours ago

No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  14 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  14 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  14 hours ago
No Image

'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍

International
  •  14 hours ago