HOME
DETAILS
MAL
രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ നിയമോപദേശം തേടും
backup
May 09 2019 | 18:05 PM
തിരുവനന്തപുരം: തൃശൂര്‍പൂരം എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. പൂരവുമായി ബന്ധപ്പെട്ട് ആന ഉടമകളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. ഇതുസംബന്ധിച്ച് കേസ് നിലനില്‍ക്കുന്നുണ്ട്.
ആന ഉടമകള്‍ ഉന്നയിച്ച മറ്റു പ്രശ്നങ്ങളില്‍ മുഖ്യമന്ത്രിയുമായി വിശദചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പോസിറ്റിവ് ആയിരുന്നെന്ന് ആന ഉടമകളും അറിയിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്, ആന ഉടമകളുടെ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ബി ഗണേഷ്കുമാര് എം.എല്‍.എ, ഫെഡറേഷന് പ്രസിഡന്റ് പി. ശശികുമാര്‍, മംഗലകുന്ന് പരമേശ്വരന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."