HOME
DETAILS
MAL
സെമിനാര്‍ ഇന്നു സമാപിക്കും
backup
July 22 2016 | 22:07 PM
കൊല്ലം: ക്വയിലോണ്‍ മാനേജ്മെന്റ് അസോസിയേഷന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്സ് കൊല്ലം ലോക്കല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'ടൈറ്റാനിയം വ്യവസായം വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച
സെമിനാര്‍ ക്വയിലോണ്‍ ബീച്ച് ഹോട്ടലില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീ എം.സി ദത്തന് മുഖ്യപ്രഭാഷണം നടത്തി. റിയാബ് ചെയര്മാന് എം.പി സുകുമാരന്‍നായര്‍ അധ്യക്ഷനായി. ഇന്നു രാവിലെ ഒന്‍പതു മുതല്‍ വിവിധ വിഷയങ്ങളില്‍
പ്രമുഖര്‍ സംസാരിക്കും. സെമിനാര്‍ ഇന്നു വൈകിട്ട് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."