HOME
DETAILS
MAL
നാളെ മുതല്‍ മഴ കുറയും
backup
September 22 2020 | 00:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന കാലവര്‍ഷത്തിന് നാളെ മുതല്‍ കുറവുണ്ടാകുമെന്നു കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ഇന്ന് യെല്ലോ അലര്‍ട്ട് മാത്രമാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
ഇന്നലെയും സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ ലഭിച്ചു. ഇന്നലെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഒഡീഷ തീരത്തേക്ക് നീങ്ങുന്നതിനാല്‍ വരും ദിവസങ്ങളില്‍ സാധാരണ മഴ മാത്രമേയുണ്ടാകൂ. കേരള കര്‍ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ യാതൊരു കാരണവശാലും കേരള തീരത്തുനിന്നു കടലില്‍ പോകാന്‍ പാടുള്ളതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."