HOME
DETAILS

യുദ്ധക്കപ്പലില്‍നിന്ന് ഇനി ഹെലികോപ്റ്ററുകള്‍  പറന്നുയരും, പെണ്‍കരുത്തില്‍

  
backup
September 22 2020 | 00:09 AM

%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d
 
 
ന്യൂഡല്‍ഹി, കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലാദ്യമായി യുദ്ധക്കപ്പലില്‍ നിന്ന് ഹെലികോപ്റ്റര്‍ പറത്താനൊരുങ്ങി രണ്ട് വനിതകള്‍.  നേവിയുടെ യുദ്ധക്കപ്പലുകളില്‍ വനിതകളെ നിയോഗിക്കുന്നതും ഇതാദ്യമായാണ്. കപ്പലില്‍ നിന്ന് പറന്നുയരുന്ന ഹെലികോപ്റ്റര്‍ നിരീക്ഷണ സംഘത്തിലാണ് രണ്ട് വനിതകള്‍ ഇടംനേടിയത്. സബ് ലെഫ്റ്റനന്റ് (എസ്.എല്‍.ടി) കുമുദിനി ത്യാഗി, എസ്.എല്‍.ടി റിതി സിങ് എന്നിവരാണ് 17 അംഗ ആകാശനിരീക്ഷണ സംഘത്തില്‍ ഇടംനേടിയത്. 
അവശ്യഘട്ടത്തില്‍ യുദ്ധക്കപ്പലുകളില്‍ നിന്ന് പറന്നുയര്‍ന്ന് ആകാശനിരീക്ഷണം നടത്തി വിവരങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് കൈമാറുകയെന്നതാണ് ഇവരുടെ നിയോഗം . നാവിക സേനയില്‍ വനിതാ സാന്നിധ്യമുറപ്പാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ചുമതലകളിലേക്ക് കൂടി സ്ത്രീകളെ പരിഗണിക്കുന്നത്. നേവിയുടെ ഏറ്റവും പുതിയ എം.എച്ച്-60 ആര്‍ ഹെലികോപ്റ്ററാണ്  ഇരുവരും പറത്തുക.ശത്രു കപ്പലുകളേയും അന്തര്‍വാഹിനികളേയും തിരിച്ചറിയാന്‍ പ്രാപ്തിയുള്ള  അതിനൂതന സംവിധാനമാണ് നേവിയുടെ യുദ്ധക്കപ്പലിന്റെ ഭാഗമായ ഈ ഹെലികോപ്റ്ററിലുള്ളത്.
 ദക്ഷിണ മേഖലാ നാവിക സേന ആസ്ഥാനമായ ഐ.എന്‍.എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ ഒന്‍പത് മാസത്തെ ഒബ്‌സര്‍വെയര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വനിതകള്‍ ബിരുദം കരസ്ഥമാക്കി. ഇവര്‍ക്കൊപ്പം മലയാളിയായ ക്രീഷ്മയും ഉത്തരേന്ത്യയില്‍ നിന്നുള്ള അഫ്‌നാന്‍ ഷെയ്ഖും നാവിക സേനയിലെ നിരീക്ഷണ വിമാനങ്ങള്‍ പറത്തുവാനും നിയോഗിക്കപ്പെട്ടിട്ടുണ്ട്. കമുദിനിയും റിതിയും പടക്കപ്പലുകളില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ പറത്തുമ്പോള്‍ മറ്റ് രണ്ട് പേര്‍ കരയില്‍ നിന്നുള്ള നിരീക്ഷണ വിമാനങ്ങളിലാണ് നിയോഗിക്കപ്പെടുക.
 രണ്ട് വര്‍ഷം മുന്‍പ് നാവിക സേനയില്‍ ചേര്‍ന്ന കുമുദിനിയും റിതിയും ഏഴിമല നാവിക അക്കാദമിയില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് കൊച്ചിയിലെത്തിയത്. ഇരുവരും കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക്കുകാരാണ്. ഹൈദരാബാദ് സ്വദേശിയായ റിതി സിങിന്റെ പിതാവ് നാവിക സേനയില്‍ ഉദ്യോഗസ്ഥനാണ്. മുത്തച്ഛന്‍ മുന്‍ കരസേന ഉദ്യോഗസ്ഥനും. 
തന്റെ  കുടുംബ പശ്ചാത്തലമാണ് നാവിക സേനയിലെത്തിച്ചതെന്ന് റിതി പറഞ്ഞു. 2015ല്‍ വിമാനാപകടത്തില്‍ മരിച്ച ലഫ്. കിരണ്‍ ഷെഖാവത്താണ് യു.പി സ്വദേശിയായ കുമുദിനിയ്ക്ക് പ്രേരണയായത്. ജോലിക്കിടെ മരണമടയുന്ന നാവിക സേനയിലെ ആദ്യ വനിതാ ഓഫിസറാണ് കിരണ്‍.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചീഫ് സ്റ്റാഫ് ഓഫീസര്‍ (ട്രെയിനിങ്) റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്  പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് അവാര്‍ഡുകളും ചിഹ്നങ്ങളും സമ്മാനിച്ചു. 
ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന അധ്യായമാണ് വനിതകളുടെ പുതിയ നിയോഗത്തിലൂടെ സാധ്യമായതെന്ന് റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള  ഉദ്യോഗസ്ഥരെ ഇന്ത്യന്‍ നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും കപ്പലുകളില്‍ പുതിയ ദൗത്യത്തിന് നിയോഗിക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago