HOME
DETAILS
MAL
കൊവിഡ്: രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നവര്‍ വര്‍ധിക്കുന്നു
backup
September 22 2020 | 00:09 AM
മഞ്ചേരി: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനൊപ്പം ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കൂടുന്നു.
മരണസംഖ്യയിലെ വര്‍ധന കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന സൂചനയാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.
കൊവിഡ് രോഗികളുടെ ശരീരത്തില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത് വ്യാപമായിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതു വലിയ അപകടമാണ് വരുത്തിവയ്ക്കുന്നത്.
60 വയസിനു മുകളിലുള്ളവര്‍, പൊണ്ണത്തടിക്കാര്‍, കാന്‍സര്‍ രോഗികള്‍, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ മറ്റു രോഗങ്ങള്‍ക്ക് തുടര്‍ച്ചയായി ചികിത്സ തേടുന്നവര്‍ എന്നിവരെല്ലാം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിക്കണം.
രോഗം കണ്ടെത്തി സമയബന്ധിതമായി ചികിത്സ ലഭ്യമായാല്‍ കൊവിഡിനെ തോല്‍പ്പിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും പ്രായംചെന്നവരാണ്. സമയ ബന്ധിതമായ ചികിത്സയിലൂടെ പ്രായമായവരേയും കൊവിഡില്‍നിന്ന് രക്ഷിക്കാനാകും.
എന്നാല്‍ പലരും വൈറസ് ബാധ രൂക്ഷമായതിനു ശേഷമാണ് കൊവിഡ് പരിശോധന നടത്തുന്നതും ആശുപത്രിയില്‍ എത്തുന്നതും. ഇതു ജീവന്‍ രക്ഷിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയാണെന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി.
പനി, ചുമ, തൊണ്ടവേദന അനുഭവപ്പെടുന്നവരില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്. ഇവിടെനിന്ന് ഈ ലക്ഷണങ്ങള്‍ ഭേദമാകാനുള്ള മരുന്നുനല്‍കും. മരുന്നുകഴിക്കുന്നതോടെ പനിയും ചുമയും തൊണ്ടവേദനയും പൂര്‍ണമായും ഭേദമാകും. എന്നാല്‍ ജീവന്‍ അപകടത്തിലാക്കുന്ന രീതിയില്‍ വൈറസുകള്‍ നിശബ്ദമായി വളരും.
ഇതു തിരിച്ചറിയാന്‍ സാധിക്കില്ല. ആറ്, ഏഴ് ദിവസങ്ങളില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയാനുള്ള സാധ്യത ഏറെയാണ്. ഇതുകൂടുതല്‍ അപകടം വരുത്തിവയ്ക്കും. എട്ടാം ദിവസം ശ്വാസതടസം അനുഭവപ്പെടും. ഈ അവസരത്തിലാണ് പ്രായമേറിയവരില്‍ കൂടുതലും കൊവിഡ് പരിശോധന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."