സ്വകാര്യ ബസ്സുകളുടെ കാരുണ്യ യാത്ര; വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്
തൊടുപുഴ: ജില്ലയിലെ ബസുകള്‍ ഇന്നലെ നടത്തിയത് കാരുണ്യ യാത്ര. പ്രളയദുരിതത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനായാണ് ജില്ലയിലെ മൂന്നുറോളം സ്വകാര്യ ബസുകള്‍ ഇന്നലെ ഓടിയത്.
ടിക്കറ്റ് നല്‍കാതെ ബക്കറ്റ് പിരിവായിരുന്നു ഇന്നലെ ബസ്സുകളില്‍. യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാമായിരുന്നു. ആര്‍ക്കും ടിക്കറ്റ് നല്‍കിയില്ല. കണ്ടക്ടര്‍ അടുത്തെത്തി ഇന്നത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരാശ്വാസ നിധിയിലേക്കാണെന്ന് അറിയിക്കുന്ന രീതിയായിരുന്നു ബസ്സുകളില്‍. ലഭിച്ച മുഴുവന്‍ കലക്ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുമെന്നു രേഖപ്പെടുത്തിയ ചെറിയ പോസ്റ്റര്‍ ബക്കറ്റില്‍ പതിച്ചിരുന്നു. ബസുകളില്‍ ടിക്കറ്റ് നല്‍കിയില്ല. പകരം ബക്കറ്റുകളില്‍ പണം സ്വീകരിക്കുകയായിരുന്നു.പലരും ടിക്കറ്റ് ചാര്‍ജിനേക്കാള്‍ കൂടുതല്‍ തുക ബക്കറ്റില്‍ നിക്ഷേപിച്ചു. വിദ്യാര്‍ഥികളും കണ്സഷന് ചാര്‍ജിനേക്കാള്‍ കൂടുതല്‍ തുകയാണ് നല്‍കിയത്.
ഇന്നലെ ലഭിച്ച കലക്ഷനില്‍ നിന്ന് ചെലവ് തുക ഒഴിച്ച് മുഴുവന്‍ തുകയും സഹായ നിധിയിലേയ്ക്ക് കൈമാറും. കൂടാതെ ജീവനക്കാര്‍ കൂലി വാങ്ങാതെയാണ് ജോലി ചെയ്തത്. സമാഹരിക്കുന്ന തുക അടുത്ത ദിവസം തന്നെ സഹായനിധിയിലേയ്ക്ക് കൈമാറുമെന്ന് ജില്ലാ െ്രെപവറ്റ് ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന് പ്രസിഡന്റ് തൂഫാന് തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."