HOME
DETAILS

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകര്‍പ്പ് നല്‍കല്‍: നടപടി ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം

  
backup
September 04 2018 | 03:09 AM

%e0%b4%b0%e0%b5%87%e0%b4%96%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

തൊടുപുഴ: പ്രകൃതിക്ഷോഭത്തില്‍ അവശ്യ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഊര്‍ജിതമാക്കി.
ഇതിന്റെ ഭാഗമായി ഇതേവരെയുള്ള നടപടികള്‍ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡേയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വിവിവിധ വകുപ്പുതലവന്മാരുടെ യോഗത്തില്‍ അവലോകനം ചെയ്തു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ നഷ്ടപ്പെട്ട എല്ലാ രേഖകളും ലഭ്യമാക്കാന്‍ ആത്മാര്‍ത്ഥമായ പരിശ്രമം നടത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ദുരിത ബാധിത സമയത്ത് ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ കാര്യക്ഷമവും സജീവവുമായ ഇടപെടല്‍ ജില്ലയുടെ പുനര്‍നിര്‍മിതിക്കായി തുടര്‍ന്നും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.പ്രളയത്തിനുമുമ്പുള്ള നിലയിലേക്ക് ഇടുക്കിയെ പുനസ്ഥാപിക്കുകയല്ല പുതിയ ഇടുക്കിയെ പുനസൃഷ്ടിക്കുകയാണ് വേണ്ടത്. നഷ്ടപ്പെട്ടവയില്‍ കേരളത്തിനുവെളിയില്‍ നിന്നു ലഭിക്കേണ്ട രേഖകളുടെ കാര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളിലെ സെക്രട്ടറിതലത്തില്‍ ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കുമെന്നും നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ നടത്തിയ അദാലത്തിലൂടെ ഇതേവരെ 257 അപേക്ഷകള്‍ ലഭിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതില്‍ 81 അപേക്ഷകള്‍ വിദ്യാഭ്യാസ രേഖകള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടും 29 എണ്ണം വാഹനവുമായും 51 എണ്ണം വോട്ടേഴ്‌സ് തിരിച്ചറിയില്‍ കാര്‍ഡുമായും 31 എണ്ണം റേഷന്‍ കാര്‍ഡുമായും രണ്ടെണ്ണം പട്ടയവുമായും ബാക്കി ബാങ്ക് പാസ് ബുക്ക്, ഇന്‍ഷുറന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയവയുമായും ബന്ധപ്പെട്ടതാണ്. ഇവ നല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പഞ്ചായത്ത് തലത്തില്‍ ഇവ വിതരണം ചെയ്യും. പ്രകൃതി ദുരന്തം നേരിട്ടകുടുംബങ്ങളില്‍ നിന്ന് രേഖകള്‍ നഷ്ടപ്പെട്ടതുസംബന്ധിച്ച് കണക്കെടുക്കും. പഞ്ചായത്ത് തലത്തില്‍ അപേക്ഷകള്‍ സ്വീകരിച്ച് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് എസ്.എസ്.എല്‍.സി ബുക്ക്, ഹയര്‍ സെക്കന്ററി വകുപ്പില്‍ നിന്ന് പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി.ബുക്ക്, പെര്‍മിറ്റ്, ടാക്‌സ് രസീത്, റവന്യുവകുപ്പില്‍ നിന്ന് വോട്ടേഴ്‌സ് തിരിച്ചറിയില്‍ കാര്‍ഡ്, പട്ടയം, കൈവശരേഖ, ആധാര്‍, സപ്ലൈ ഓഫീസില്‍ നിന്ന് റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ വേഗത്തില്‍ നല്‍കാനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കന്നത്.
ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് അക്ഷയവഴി ലഭ്യമാക്കും. ഫീസ് ഈടാക്കാതെ ഡൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് നല്‍കാനുള്ള സ്‌കീം ഇപ്പോള്‍ ലഭ്യമാണ്. ഒക്ടോബര്‍ 11 വരെ ഇതിനായി അപേക്ഷിക്കാം. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതാണ് എങ്കില്‍ എഫ്.ഐ.ആര്‍ ആവശ്യമാണ്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവരുടെ വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട സാഹചര്യം ഉഴിവാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  16 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago