പ്രളയം: സര്‍ക്കാര്‍ ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്ന് ജമാഅത്ത് കൗണ്‍സില്‍
ആലപ്പുഴ: വെള്ളപ്പൊക്ക കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് കേരള മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് ആവശ്യപ്പെട്ടു.
രാഷ്ട്രീയ വ്യത്യാസമില്ലാതെ അര്‍ഹതയുള്ള മുഴുവന്‍ ദുരിത ബാധിതര്‍ക്കും സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജമാഅത്ത് കൗണ്‍സിലിന്റെ അഭ്യര്‍ഥനമാനിച്ച് അരക്കോടിയോളം രൂപയുടെ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് എത്തിച്ചു കൊടുത്ത തമിഴ്‌നാട് മുസ്്‌ലിം മുന്നേറ്റ കഴകം ഭാരവാഹികളേയും പ്രവര്‍ത്തകരെയും പൂക്കുഞ്ഞ് അഭിനന്ദിച്ചു.
ദുരിത മേഖലയില്‍ ജീവന്‍ പണയംവച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ഭക്ഷണവും വസ്ത്രവും എത്തിച്ചു കൊടുക്കുന്നതിലും സന്മനസ് കാട്ടിയ മുഴുവന്‍ ജമാഅത്ത് കൗണ്‍സില്‍ അംഗങ്ങളോടും മഹല്ല് ഭാരവാഹികളോടും പൂക്കുഞ്ഞ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."