HOME
DETAILS
MAL
മന്ത്രി ജലീലിനെതിരായ സമരം: 3,000 പേര്‍ക്കെതിരേ കേസ്
backup
September 22 2020 | 00:09 AM
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് സമരം നടത്തിയ മൂവായിരം പേര്‍ക്കെതിരേ കേസ്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തവര്‍ക്കെതിരേ കന്റോണ്‍മെന്റ് പൊലിസാണ് കേസെടുത്തത്.
ഒന്‍പത് ദിവസത്തെ സമരങ്ങളിലായി 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 500 പേരെ അറസ്റ്റ് ചെയ്തു. ഇത് ആദ്യമായാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം പേര്‍ക്കെതിരേ കന്റോണ്‍മെന്റ് പൊലിസ് കേസെടുക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് എല്ലാവര്‍ക്കുമെതിരേ എപ്പിഡെമിക് ആക്ടും ചുമത്തിയിട്ടുണ്ട്. സംഘം ചേരല്‍, പൊലിസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്.
എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആര്‍ക്കും ചുമത്തിയിട്ടില്ല. ബി.ജെ.പി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേയാണ് കൂടുതല്‍ കേസുകള്‍. തൊട്ടുപിന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."