HOME
DETAILS

റാഫേല്‍ പുനഃപരിശോധനാ ഹരജി ഇന്ന് പരിഗണിക്കും

  
backup
May 09 2019 | 18:05 PM

%e0%b4%b1%e0%b4%be%e0%b4%ab%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%be-%e0%b4%b9%e0%b4%b0-4

 


ന്യൂഡല്‍ഹി: റാഫേല്‍ പുനഃപരിശോധനാ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കള്ളസാക്ഷ്യത്തിന് കേസെടുക്കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു.
കേസില്‍ ഉദ്യോഗസ്ഥര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കള്ളസാക്ഷ്യത്തിനെതിരായ നടപടികള്‍ ക്കൈകൊള്ളാനാവില്ലെന്നുമാണ് പ്രതിരോധ മന്ത്രാലയം അക്വിസിഷന്‍ ഡയരക്ടര്‍ ജനറല്‍ അപൂര്‍വ്വ ചന്ദ്ര സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പ്രധാന വാദം. കോടതിയിലേക്ക് ഉദ്യോഗസ്ഥര്‍ അപൂര്‍ണമായ വിവരങ്ങള്‍ കൈമാറിയിരിക്കാന്‍ സാധ്യതയുണ്ട്. ഇതിനര്‍ഥം അവര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നല്ല.
മന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് കോടതിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന വാദമുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉദ്യോഗസ്ഥര്‍ക്കെതിരേ കള്ളസാക്ഷ്യത്തിന് കേസെടുക്കാന്‍ കഴിയില്ല.
കരാറിന്റെ ചര്‍ച്ചയുടെ ഘട്ടത്തിലുള്ള അപൂര്‍ണമായ രേഖകള്‍ മാത്രമാണ് മാധ്യമങ്ങളിലൂടെ ചോര്‍ന്ന് കോടതിയിലെത്തിയിരിക്കുന്നത്. ഈ രേഖകള്‍ കരാറിന്റെ അപൂര്‍ണമായ ചിത്രം മാത്രമാണ് നല്‍കുന്നത്. ഇടപാടിനെക്കുറിച്ച് അപൂര്‍ണമായ വിവരങ്ങള്‍ മാത്രമായിരിക്കും ഉദ്യോഗസ്ഥര്‍ക്കുണ്ടായിരിക്കുക.
അതുകൊണ്ട് അപൂര്‍ണമായ വിവരങ്ങള്‍ അവര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കാനും സാധ്യതയുണ്ട്.
തെറ്റിദ്ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണ് കള്ളസാക്ഷ്യത്തിനെതിരെയുള്ള അപേക്ഷയെന്നും റാഫേല്‍ ഇടപാടില്‍ അന്യേഷണം വേണ്ടന്ന ഡിസംബര്‍ പതിനാലിലെ കോടതി വിധി തിരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago