ലോക ജനസംഖ്യാ പക്ഷാചരണം; കുടുംബാരോഗ്യ മേള ഇന്ന്
കൊല്ലം: ലോക ജനസംഖ്യാ പക്ഷാചരണത്തിന്റെ സമാപനം കുറിച്ചു കുടുംബാരോഗ്യ മേള ഇന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് രണ്ടിന് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ മുഖ്യപ്രഭാഷണവും ആശാ അവാര്‍ഡ് വിതരണവും നടത്തും. ജില്ലാതല സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് നിര്‍വഹിക്കും. ജനസംഖ്യാ പക്ഷാചരണ റാലി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍ ഫ്ളാഗ് ഓഫ് ചെയ്യും.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി എക്സിബിഷന് ഉദ്ഘാടനം ചെയ്യും. ജില്ലാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയംഗങ്ങളായ അനില്‍ എസ് കല്ലേലിഭാഗം, ശ്രീലേഖ വേണുഗോപാല്‍, ആര്. രശ്മി, ഡോ. കെ. രാജശേഖരന്, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുരാജന്, ബ്ലോക്ക് പഞ്ചായത്തംഗം സിമി, ഗ്രാമപഞ്ചായത്തംഗം ജയലക്ഷ്മി, ജില്ലാ ആര്.സി.എച്ച് ഓഫിസര്‍ ഡോ. എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. സി.ആര് ജയശങ്കര്‍, ഡോ. ആര്. സന്ധ്യ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സൈജു ഹമീദ്, ഡോ. പത്മകുമാരി, ജില്ലാ മാസ് മീഡിയ ഓഫിസര്‍ റമിയാ ബീഗം, ഡോ. എന്‍.ആര് റീന, ഡോ. ബി.ജി ജോസഫ് പങ്കെടുക്കും.പീഡിയാട്രിക് ന്യൂറോ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപ് ഉച്ചക്ക് 12ന് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പ്ലാവറ ജോണ്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."