ആണവ കരാര്‍: ഇറാന്റെ അന്ത്യശാസനം തള്ളി യൂറോപ്യന്‍ യൂനിയന്‍
ബ്രസല്‍സ്: ആണവകരാറില്‍നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ച കരാറില്‍ പങ്കാളികളായവര്‍ക്ക് ഇറാന് നല്കിയ അന്ത്യശാസനം തള്ളി യൂറോപ്യന്‍ യൂനിയന്‍.
ഉപരോധങ്ങളില്‍നിന്ന് സംരക്ഷിക്കാനായി സഖ്യകക്ഷികള്‍ക്ക് 60 ദിവസത്തെ അന്ത്യശാസനമാണ് ഇറാന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിന് തയാറായിട്ടില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇറാന് കരാറിനെ ബഹുമാനിക്കണമെന്നും അന്ത്യശാസനം തള്ളുകയാണെന്നും ഫ്രാന്‍സ്, യു.കെ, ജര്‍മനി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യന്‍ യൂനിയനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
യു.എസ് കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിരാശയുണ്ട്. കരാറിലെ നിബന്ധനകള്‍ പാലിക്കാന്‍ ആവശ്യപ്പെടുകയാണ്. ആണവ സമ്പുഷ്ടീകരണം നടത്തരുത്. ഇറാന്റെ നീക്കത്തില്‍ വളരെയധികം ആശങ്കയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ ഇറാന് സ്വീകരിക്കുന്ന നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
ആണവ കരാറില്‍നിന്ന് പിന്മാറുമെന്നുള്ള ഇറാന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."