ബഹ്റൈനിലെ ഉമ്മുൽ ഹസം മദ്റസയില്‍ ഒന്നാം ക്ലാസ്സുകാര്‍ക്ക് ഫോട്ടോ മത്സരം സംഘടിപ്പിച്ചു
മനാമ: സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മറ്റിക്കു കീഴിൽ ഉമ്മുൽ ഹസ്സം ഏരിയയിൽ പ്രവർത്തിക്കുന്ന ദാറുൽ ഉലൂം മദ് റസയിലെ കുട്ടികൾക്കായി, അദ്ധ്യാപകർ ഫോട്ടോ മത്സരം സംഘടിപ്പിച്ചു.
ഒന്നാം ക്ലാസിലെ കുട്ടികൾക്കായിരുന്നു മത്സരം.
ഓൺലൈൻ ക്ലാസ് നടക്കുമ്പോൾ ക്ലാസ് ശ്രദ്ധിക്കുന്ന കുട്ടിയുടെ ഫോട്ടോ പകർത്തി സ്വദർ ഉസ്താദ് പറഞ്ഞ സമയത്തു മദ്രസ്സ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാനായിരുന്നു നിർദേശം.
സമസ്ത ഉമ്മുൽ ഹസ്സം ഏരിയ കോർഡിനേറ്ററും സ്വദർ ഉസ്താദുമായ സകരിയ ദാരിമി കാക്കടവ് മത്സരം നിയന്ത്രിച്ചു.
നാട്ടിൽ നിന്നുള്ള പ്രഗത്ഭരായ മൂന്നംഗ ജഡ്ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.
ആവേശകരമായ മത്സരത്തിൽ അശസ് അലി ഒന്നാം സ്ഥാനവും ഫാത്തിമ സഹ്റ രണ്ടാം സ്ഥാനവും മെഹ്‌ഫിന് ബഷീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സദർ ഉസ്താദ് സകരിയ ദാരിമികാക്കടവ്, ഉസ്താദ് ഇബ്രാഹിം ദാരിമി എന്നിവരും ഏരിയ കമ്മറ്റിയും വിജയികളെ അനുമോദിച്ചു.
ശ്രദ്ധേയമായ പഠന രീതിയാണ് ദാറുൽ ഉലൂം മദ്രസയിൽ നടന്നു വരുന്നത്.
ഓൺലൈൻ ക്ലാസുകളിലേക്ക് കുട്ടികളെ ആകർഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരമെന്ന് സദർ മുഅല്ലിം സകരിയ ദാരിമി ഇവിടെ സുപ്രഭാതത്തോട് പ്രതികരിച്ചു.
ഫോട്ടോ മത്സരം നല്ലനിലയിൽ സംഘടിപ്പിച്ച മദ്രസ കമ്മറ്റിയെ രക്ഷിതാക്കളും അഭിനന്ദിച്ചതായി അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."