ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിച്ചു
പെരുമ്പാവൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കിയവരെ ആദരിച്ചു. കാഞ്ഞിരക്കാട് അല്‍ഇര്‍ഷാദു സിബിയാന്‍ മദ്‌റസയില്‍ മികച്ച രീതിയില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍കൈ എടുത്തവരെയും പ്രളയ സമയത്ത് ജീവന്‍രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, പ്രദേശത്തെ യുവസമൂഹം, ടിപ്പര്‍, ടോറസ്, ജെ.സി.ബി ഉടമകള്‍ തുടങ്ങിയവര്‍ക്കുമാണ് ആദരവ് നല്‍കിയത്.
കാഞ്ഞിരക്കാട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച 'മഹാപ്രളയത്തില്‍ കൈത്താങ്ങായതിന്' എന്ന പരിപാടി ജമാഅത്ത് പ്രസിഡന്റ് സി.എ സുലൈമാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, ടെല്‍ക് ചെയര്‍മാന്‍ അഡ്വ. എന്‍.സി മോഹനന്‍, കൗണ്‍സിലര്‍മാരായ കെ.എം അലി, പി.എം ബഷീര്‍, ജമാഅത്ത് സെക്രട്ടറി കെ.പി. മജീദ്, ഇ.യു ഖാദര്‍പിള്ള, സി.എം ബാവ എന്നിവര്‍ സംസാരിച്ചു.
തഹസില്‍ദാര്‍ സാബു കെ. ഐസക്, ഡി.വൈ.എസ്.പി ജി. വേണു, കൗണ്‍സിലര്‍മാരായ കെ.എം അലി, സജീന ഹസ്സന്‍, പി.എം ബഷീര്‍, എസ്. ഷറഫ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.എ ഫൈസല്‍, ടി.എം സൂഫി, വില്ലേജ് ഓഫിസര്‍ എ.കെ ഷമീര്‍, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ എ.വി. ശ്രീജിത്, ഫയര്‍ഫോഴ്‌സ് അസി. ഓഫിസര്‍ പി.ആര്‍ ലാല്‍ജി, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷെറിന്‍ കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ ടി.കെ. മണി, ട്രാഫിക് എസ്.ഐ കെ.പി ബേബി, ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെക്രട്ടറി പി.എം റഹീം തുടങ്ങിയവരെയാണ് ആദരിച്ചത്. സമ്മേളനത്തില്‍ കണ്‍വീനര്‍ പി.എ കാസിം സ്വാഗതവും ജോ. കണ്‍വീനര്‍ സി.എസ് ഷമീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."