പട്ടികജാതി ക്ഷേമ സമിതി ഏരിയ സമ്മേളനം നടത്തി
കാലടി: വെള്ളപ്പൊക്കത്തില്‍ നഷ്ടങ്ങള്‍ സംഭവിച്ച സംസ്കൃത സര്‍വ്വകലാശാല ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി കെ.ടി ജലീല്‍ സന്ദര്‍ശനം നടത്തി. സര്‍വ്വകലാശാലയിലെ നാശനഷ്ടങ്ങള്‍ മന്ത്രി നേരില്‍ക്കണ്ട് വിലയിരുത്തി.
വെള്ളപ്പൊക്കത്തില്‍ സര്‍വ്വകലാശാലക്ക് വന്ന നഷ്ടങ്ങള്‍ നികത്താന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണ്. നഷ്ടങ്ങള്‍ നികത്താന്‍ ഒരുപാട് വഴികള്‍ ഉണ്ടന്നും ഏത് വഴിയിലൂടെ ആയാലും സര്‍വ്വകലാശാലയിലെ നഷ്ടങ്ങള്‍ നികത്തുമെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിത പ്രളയത്തില്‍ സംസ്കൃത സര്‍വ്വകലാശാലക്ക് പന്ത്രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പ്രളയം കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷവും സര്‍വ്വകലാശാല പൂര്‍ണ്ണമായും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. എംഎല്‍എ റോജി എം. ജോണ്‍, വൈസ് ചാന്‍സിലര്‍ ധര്മ്മരാജന് അഡാട്ട്, പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി ടീച്ചര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."