എ.എഫ്.സി ചാംപ്യന്‍ഷിപ്പ്: ഗ്രൂപ്പുകള്‍ തയാറായി
കൊല്‍ക്കത്ത: അണ്ടര്‍ 19, 16 വിഭാഗങ്ങളിലായി നടക്കുന്ന എ.എഫ്.സി ചാംപ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകള്‍ തയാറായി. അണ്ടര്‍ 19 വിഭാഗത്തില്‍ ഇന്ത്യ കടുപ്പമുള്ള ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഗ്രൂപ്പ് എഫില്‍ സഊദി അറേബ്യ, ഉസ്‌ബെകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഉള്ളത്. സഊദി അറേബ്യ ആകും യോഗ്യതാ മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുക. നവംബര്‍ ആദ്യ വാരമാകും യോഗ്യതാ മത്സരങ്ങള്‍ നടക്കുക. ഇന്ത്യക്ക് ലഭിച്ചത് ഏറ്റവും ശക്തമായ ഗ്രൂപ്പാണെന്ന് പരിശീലകന്‍ ഫ്‌ളോയിഡ് പിന്റോ പറഞ്ഞു.
എന്നാല്‍ ഐലീഗില്‍ കളിച്ച് പരിചയമുള്ള താരങ്ങള്‍ ആയതിനാല്‍ യോഗ്യതാ റൗ@ണ്ട് കടക്കാന്‍ കഴിയും എന്ന് പിന്റോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യോഗ്യത നേടണമെങ്കില്‍ ഈ ഗ്രൂപ്പിന്റെ തലപ്പത്ത് തന്നെ എത്തണം എന്നും പിന്റോ പറഞ്ഞു. 2017ലും ഇന്ത്യയുടെ ഗ്രൂപ്പില്‍ സഊദി അറേബ്യ ഉണ്ട@ായിരുന്നു.
അതേസമയം, അണ്ടര്‍ 16 വിഭാഗത്തിലും ഇന്ത്യക്ക് കടുത്ത മത്സരം നേരിടേണ്ടി വരും. ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ആകും കളിക്കുക. ഉസ്‌ബെകിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, ബഹ്‌റൈന്‍ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പില്‍ ഉള്ളത്. ഉസ്‌ബെകിസ്താന്‍ ആകും യോഗ്യതാ മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുക. സെപ്റ്റംബര്‍ 18നും 22നും ഇടയില്‍ ആകും യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുക.
ഒരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരും മികച്ച 4 റണ്ണേഴ്‌സ് അപ്പുമാണ് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടുക. ഈ വര്‍ഷം ഗ്രൂപ്പ് ചാംപ്യന്‍മാരായി യോഗ്യത നേടാനാണ് ഇന്ത്യയുടെ അണ്ടര്‍ 16, 19 ടീമുകള്‍ ശ്രമിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങിയതായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."