HOME
DETAILS

പരിശോധന നിര്‍ത്തിവയ്ക്കണമെന്ന് വ്യാപാരികള്‍

  
backup
July 22 2016 | 22:07 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95




തിരുവനന്തപുരം: 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചതിന്റെ ഭാഗമായി നഗരസഭാ പരിധിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തുന്ന പരിശോധനകള്‍ നിര്‍ത്തിവയ്ക്കണമെന്ന് വ്യാപാരികള്‍.
നേരത്തെ ആവശ്യപ്പെട്ടതു പോലെ ഓണംവരെ സാവകാശം അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. മേയര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. പ്ലാസ്റ്റിക് നിരോധനത്തിനും നഗരത്തെ ശുചിത്വപൂര്‍ണമാക്കുന്നതിനും എല്ലാ പിന്തുണയും നല്‍കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
എന്നാല്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ നിരോധനം ധൃതിയില്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ഹോളോഗ്രാം സംവിധാനത്തിന്റെ പോരായ്മകള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് കുറ്റമറ്റതാക്കാമെന്ന് മേയര്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.
 അതേസമയം, ചര്‍ച്ചയ്ക്കു ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ യോഗത്തില്‍ നഗരസഭയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ധിക്കാരപൂര്‍വമാണ് മേയറും ഭരണസമിതിയും പ്രവര്‍ത്തിക്കുന്നതെന്നു ഭാരവാഹികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഓണംവരെ പരിശോധനയും നിരോധനത്തില്‍ ഇളവും നല്‍കിയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടാന്‍ യോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago