HOME
DETAILS
MAL
കൊവിഡ് നെഗറ്റീവായാലും രോഗമുക്തരാവില്ലെന്ന് പുതിയ പഠനം
backup
September 22 2020 | 03:09 AM
ലണ്ടന്‍: കൊവിഡ് നെഗറ്റീവായെന്നു കരുതി ആശ്വസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ രോഗമുക്തി നേടി എന്ന് ഉറപ്പിച്ചു പറയാറായിട്ടില്ല. കൊവിഡ് നെഗറ്റീവാകുന്ന ചില രോഗികളില്‍ 'ലോങ് കൊവിഡ്' കണ്ടുവരുന്നതായി മെഡിക്കല്‍ ന്യൂസ് ടുഡേയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. നെഗറ്റീവായ കൊവിഡ് രോഗികളില്‍ രോഗലക്ഷണങ്ങള്‍ വീണ്ടും നിലനില്‍ക്കുന്ന അവസ്ഥയാണ് ലോങ് കൊവിഡ്.
നിലവിലുള്ള ഡാറ്റ അനുസരിച്ച് കൊവിഡ് സ്ഥിരീകരിക്കുന്ന ഒരാള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാകും. അപൂര്‍വം ചിലരില്‍ രോഗം ഭേദമാകാന്‍ ആറാഴ്ച വരെ എടുക്കും. എന്നാല്‍ രോഗം ഭേദമായ ശേഷവും രോഗലക്ഷണങ്ങള്‍ തുടരുന്നുവെന്ന് പറഞ്ഞു വീണ്ടും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കൂടി വരുകയാണ്. ഇപ്പോള്‍ വ്യാപകമായി കാണപ്പെടുന്ന ഈ സ്ഥിതിവിശേഷം ലോങ് കൊവിഡാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഇതു ബാധിക്കുന്നവര്‍ക്ക് പനി, തലവേദന, രുചിക്കുറവ്, ഗന്ധം നഷ്ടമാവുക, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു. ഈ ലക്ഷണങ്ങള്‍ മൂന്നാഴ്ച മുതല്‍ ആറ് മാസം വരെ തുടര്‍ന്നേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോങ് കൊവിഡ് ബാധിക്കുന്നവരുടെ ആരോഗ്യം പെട്ടെന്ന് മോശമാകും.
സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കൂടുതല്‍ സമയമെടുക്കും. പലര്‍ക്കും ജോലിചെയ്തു ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നേരത്തെ നാച്വര്‍ ജേണലിലും സമാനമായ പഠനം പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."