നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി എട്ടുപേര്‍ പിടിയില്‍
കൊല്ലം: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി എട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി.
കൊല്ലം കര്‍ബല ജങ്ഷനു സമീപം കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോളജ് വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വില്‍പ്പന നടത്താനാണ് ഇവര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടു വന്നത്. ഛത്തീസ്ഗഢ്, ഒഡീഷ, അസം, ബംഗാള്‍, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ് പിടിയിലായത്.
കൊല്ലം സിറ്റിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപഭോഗവും ഇല്ലാതാക്കുന്നതിന് കൊല്ലം സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തില്‍ സിറ്റി ഷാഡോ പൊലിസും കൊല്ലം എക്സൈസ് അസി. കമ്മിഷണര്‍ രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള എക്സൈസ്
ഷാഡോ ടീമും കൊല്ലം റെയില്‍വേ പൊലിസും നടത്തിയ സംയുക്ത റെയ്ഡിലാണ് ലക്ഷക്കണക്കിന് വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
കൊല്ലം സിറ്റി പൊലിസ്, കോളജുകളിലും സ്കൂളുകളിലും ലഹരിവിമുക്തമാക്കുന്നതിന് ആവിഷ്കരിച്ച സേഫ് കൊല്ലം പരിപാടിയുടെ ഉദ്ഘാടന ദിവസമാണ്
ലഹരി വസ്തുക്കള്‍ കൊല്ലം സിറ്റി പൊലിസ് പിടിച്ചെടുത്തത്.
സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോ, കൊല്ലം സ്പെഷല്‍ ബ്രാഞ്ച് എ.സി.പി റെക്സ് ബോബി അര്‍വിന്‍, കൊല്ലം എ.സി.പി കെ. ലാല്‍ജി, ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഞ്ജു ലാല്‍, കൊല്ലം ഈസ്റ്റ് സബ് ഇന്സ്പെകക്ടര് എസ്. ജയകൃഷ്ണന്, കൊല്ലം എക്സൈസ് അസി. കമ്മിഷണര്‍ രാധാകൃഷ്ണപിള്ള, കൊല്ലം റെയില്‍വേ പൊലിസ് സബ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍, സിറ്റി പൊലിസ് ഷാഡോ ടീം, എക്സൈസ് ഷാഡോ ടീം എന്നിവരങ്ങിയ സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."