HOME
DETAILS

മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ  പേരില്‍ വോട്ടുതേടി ബി.ജെ.പി

  
backup
September 22 2020 | 03:09 AM

%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%ae%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4
ഭോപ്പാല്‍: മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പി വോട്ട് തേടുന്നു. താമര അടയാളത്തില്‍ വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയ 'പുണ്യം' കിട്ടുമെന്നും പ്രവര്‍ത്തകന്‍ വീട്ടമ്മയോട് പറയുന്ന വിഡിയോ വൈറലായിരിക്കുകയാണിപ്പോള്‍. സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും രാമക്ഷേത്രം നിര്‍മിച്ചത് മോദി സര്‍ക്കാരാണെന്നും സ്ത്രീയോട് ബി.ജെ.പി പ്രവര്‍ത്തകന്‍ പറയുന്നു.
'മോദിജിയാണ് രാമക്ഷേത്രം നിര്‍മിച്ചത്. നിങ്ങള്‍ താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുകയാല്‍ ക്ഷേത്രത്തിനായി ഒരു കല്ല് പതിപ്പിച്ചതിന് തുല്യമാണ്. ആ വോട്ടിലൂടെ നിങ്ങള്‍ക്ക് പുണ്യം ലഭിക്കും', ബി.ജെ.പി പ്രവര്‍ത്തകനായ നരേന്ദ്ര ആത്തിയ സ്ത്രീയോട് പറയുന്നു. സുരേഖി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ ഗതാഗത മന്ത്രി ഗോവിന്ദ് സിങ് രജ്പുതിന് വോട്ടഭ്യര്‍ഥിക്കുന്നതിനിടെയാണ് ഇയാള്‍ ഇത്തരം പരാമര്‍ശം നടത്തിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. 
ജ്യോതിരാദിത്യസിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച 21 എം.എല്‍.എമാരില്‍ ഒരാളാണ് ഗോവിന്ദ് സിങ്. മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ അവസാനത്തോടെ നടക്കും.
അതേസമയം പരാജയം മുന്നില്‍ക്കണ്ടാണ്  ബി.ജെ.പി  രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട്അഭ്യര്‍ഥിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് സിങ് യാദവ് ആരോപിച്ചു.  രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടിയതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടിപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  3 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  13 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  39 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  40 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  44 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  11 hours ago