പെരുവണ്ണാമൂഴിയില്‍ കര്‍ഷക പ്രതിഷേധം
പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് റബര്‍ തോട്ടത്തില്‍ കാട്ടുപോത്തിന്റെ ജഢാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന്റെ പേരില്‍ കര്‍ഷകന്‍ തയ്യില്‍ ജെയ്‌മോനെ ജയിലിലടച്ച വനപാലകര്‍ക്കു നേരെ പ്രതിഷേധവുമായി സംയുക്ത കര്‍ഷക സമരസമിതി. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടില്‍നിന്നു കര്‍ഷകര്‍ ഇന്നലെ രാവിലെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്കു മാര്‍ച്ച് നടത്തി. തുടര്‍ന്നു ജയിലിലടക്കപ്പെട്ട തയ്യില്‍ ജെയ്‌മോന്റെ മാതാപിതാക്കളായ ജോയിയും വത്സയും ഭാര്യ വിപിനയും മക്കളായ എഡ്വിന്‍, ആന്‍മേരി, ഡാര്‍വിന്‍ എന്നിവരും അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചു.
ഒരു നടന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പ് പിടികൂടിയിട്ട് നടനെതിരേ നടപെടയെടുക്കാന്‍ വനം വകുപ്പിന് കഴിയുന്നില്ല. ആനയെ വെടിവച്ച് കൊന്നതാരെന്ന് അന്വേഷണം നടത്താന്‍ പോലും ധൈര്യമില്ലാത്ത വനം വകുപ്പ് അധികൃതര്‍ പാവങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അഖിലേന്ത്യാ കര്‍ഷക മഹാസഖ്യം സംസ്ഥാന ട്രഷറര്‍ അഡ്വ. ബിനോയ് തോമസ് പറഞ്ഞു. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജെയ്‌മോനെ അറസ്റ്റ് ചെയ്തതെന്നും സുപ്രികോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ മറ്റാരൊയോ രക്ഷിക്കാന്‍ വേണ്ടിയാണ് ജെയ്‌മോനെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു ബിനോയ് തോമസ്.
സമരസമതി ചെയര്‍മാന്‍ ജിതേഷ് മുതുകാട് അധ്യക്ഷനായി. എ.കെ.സി.സി രൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍, ജോയി കണ്ണംചിറ, ജോസ് തടത്തില്‍, അഡ്വ. വി.ടി പ്രദീപ് കുമാര്‍, ബേബി പെരുമാലി, പി.ജെ തോമസ്, ഒ.ഡി തോമസ്, കെ.എ ജോസ്‌കുട്ടി, ബേബി കാപ്പുകാട്ടില്‍, ഷൈല ജയിംസ്, ടി.ഡി ഷൈല, ഷീന റോബിന്‍, സെമിലി സുനില്‍, സുഭാഷ് തോമസ്, ലൈസാ ജോര്‍ജ്, പത്മനാഭന്‍ പി. കടിയങ്ങാട്, തോമസ് പേക്കാട്ട്, ജോഷി കോനൂര്‍, രാജന്‍ മരുതേരി, പാപ്പച്ചന്‍ കൂനംതടം, ബിജു കക്കയം, വിനീത് പരുത്തിപ്പാറ, ബാബു പൈകയില്‍, സി.കെ ബാലന്‍, പ്രിന്‍സ് ആന്റണി, ബോബന്‍ വെട്ടിക്കല്‍, ജോര്‍ജ് കുംബ്ലാനി, ജയിംസ് മാത്യു, ജോണ്‍ കുന്നത്ത്, മാത്യു മലയാറ്റൂര്‍, ജീജോ വട്ടോത്ത്, ബാബു പുതുപ്പറമ്പില്‍, അഡ്വ. ജയ്‌സന്‍ ജോസഫ്, കെ.സി രവി, വി.കെ.രമേശന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."