നനഞ്ഞ പുസ്തങ്ങള്‍ക്ക് പകരം പുതിയതുമായി കുരുന്നുകള്‍ എത്തി
ഫറോക്ക്: വെള്ളപ്പൊക്കത്തില്‍ പുസ്തകങ്ങള്‍ നഞ്ഞു കുതിര്‍ന്നതിനാല്‍ പഠനം പ്രയാസത്തിലായ ചേട്ടന്മാര്ക്ക് ആശ്വാസമായി കൊച്ചനുജന്മാരുടെ പ്രവര്‍ത്തനം.
നഞ്ഞു പോയതിനു പകരം പുതിയ പുസ്തകങ്ങള്‍ ശേഖരിച്ചു നല്‍കിയാണ് കടലുണ്ടി ശ്രീദേവി യു.പി.എ.യു.പി സ്കൂളിലെ ഹിന്ദി ക്ലബ് 'ആയ്ന'യിലെ അംഗങ്ങള്‍ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിയത്. ചെറുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൂട്ടുക്കാര്ക്കാണ് പ്രളയത്തില്‍ നഷ്ടമായ പുസ്തകങ്ങള്‍ എത്തിച്ചു നല്‍കിയത്.
സ്കൂളിലെ ഹിന്ദി ക്ലബിലെ വിദ്യാര്‍ഥികളുടെയും മറ്റും സഹകരണത്തോടെയാണ് പുസ്തകങ്ങള്‍ ശേഖരിച്ചത്. ചെറുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന് ടി. അജിത്ത്കുമാര്‍ പുസ്തകങ്ങള്‍ ഹിന്ദി അധ്യാപകനായ സജിത്ത് കുന്നത്തില്‍നിന്ന് ഏറ്റുവാങ്ങി. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് കെ. മായിന്‍ അധ്യക്ഷനായി. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സുഷമ എസ്. ജേക്കബ്, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ പി. സജീവ് കുമാര്‍, അധ്യാപകരായ കെ.ടി ഗോപാലന്, വി.പി പ്രഭ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."