സഊദിയില്‍ ഇനി ഗ്രീന്‍ ഇഖാമയും
വിദേശ നിക്ഷേപകരെയും ബിസിനസുകാരെയും ആകര്‍ഷിക്കാനാണ് പദ്ധതി
റിയാദ്: സഊദിയുടെ മുഖച്ഛായ മാറ്റുന്ന പുതിയ ഇഖാമ പദ്ധതിക്ക് കൗണ്‍സിലിന്റെ അംഗീകാരം. നിലവിലുള്ള ഇഖാമ കൂടാതെ വിദേശ നിക്ഷേപകരെയും ബിസിനസുകാരെയും ലക്ഷ്യമാക്കി ഗ്രീന്‍ കാര്‍ഡിന് സമാനമായി പുതിയൊരു ഇഖാമക്കുകൂടി കൗണ്‍സില്‍ അംഗീകാരം നല്‍കി. പ്രിവിലേജ് തരത്തില്‍പ്പെട്ട ഇഖാമ സഊദി സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒരുക്കിയത്.
സഊദിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ തീരുമാനത്തിനാണ് പരമോന്നത സഭയായ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ശൂറ കൗണ്‍സില്‍ തീരുമാനം സഊദി മന്ത്രിസഭ അംഗീകാരം നല്‍കുന്നതോടെ ഇതു പ്രാബല്യത്തില്‍വരും. നിലവില്‍ വിദേശികള്‍ക്ക് ഒരു വര്‍ഷം അംഗീകാരമുള്ള താമസ രേഖയായ ഹവിയത്തുല്‍ മുഖീം (ഇഖാമ) ആണ് അനുവദിക്കുന്നത്. എന്നാല്‍, പുതിയ താമസരേഖ പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ ആനുകൂല്യങ്ങളും കാലാവധിയുമുണ്ടാകുമെന്നാണ് വിവരം. വിദേശ നിക്ഷേപകരെയും ബിസിനസുകാരെയും രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് പദ്ധതി.
സ്പീക്കര്‍ ഡോ. അബ്ദുല്ല ശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം അംഗീകരിച്ചത്. എക്‌സലന്റ്‌സ് ഇഖാമ എന്നറിയപ്പെടുന്ന പുതിയ തരം ഇഖാമ ലഭ്യമാകുന്നവര്‍ക്ക് കുടുംബത്തോടൊപ്പം സഊദിയില്‍ താമസം, ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ, താമസ-വ്യാപാര ആവശ്യങ്ങള്‍ക്ക് വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും എസ്‌റ്റേറ്റ് മേഖലയില്‍ സമ്പൂര്‍ണ അനുവാദം, ഗാര്‍ഹിക തൊഴിലാളികളെ വയ്ക്കാനുള്ള അനുമതി, സ്ഥാപനങ്ങളില്‍ തൊഴില്‍ അനുമതി, ഇഷ്ടാനുസരണം തൊഴില്‍, പുറത്തേക്ക് പോകുമ്പോള്‍ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും പ്രത്യേക കൗണ്ടറുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രിവിലേജ് ഇനത്തില്‍ ഉള്‍പ്പെടുത്തി ഗ്രീന്‍ കാര്‍ഡ് പ്രകാരം അനുവാദം നല്‍കുക.
സഊദിയില്‍ നിന്നുള്ളവരാണ് അപേക്ഷകരെങ്കില്‍ നിലവില്‍ നിയമാനുസൃത ഇഖാമ ഉണ്ടായിരിക്കണമെന്നും കേസുകളില്‍ ഉള്‍പ്പെടരുതെന്നും നിബന്ധനയുണ്ട്. അപേക്ഷകരുടെ പ്രായം 21 വയസില്‍ കുറയരുതെന്നും ധനസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കണം. സഊദി പ്രഖ്യാപന വേളയില്‍ രണ്ടുവര്‍ഷം മുന്‍പ് സഊദി കിരീടാവകാശി സല്‍മാന്‍ കാര്‍ഡ് സംവിധാനം വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."