ഓപറേഷന് കനോലി കനാല്‍: കാരപറമ്പ് ഭാഗത്ത് ശുചീകരണം നടത്തി
കോഴിക്കോട്: ഓപറേഷന് കനോലി കനാലിന്റെ ഭാഗമായി ശുചീകരണത്തിന്റെ ഏഴാംദിവസം കാരപറമ്പ് പ്രദേശത്ത് ശുചീകരണം നടത്തി.
സിറ്റിയില്‍ 11.2 കിലോമീറ്റര്‍ നീളമുള്ള കനാലില്‍ ശുചീകരണത്തിന് ഏറ്റവും ദുര്‍ഘടം പിടിച്ച പ്രദേശമാണ് എരഞ്ഞിപ്പാലം മുതല്‍ കാരപ്പറമ്പ് വരെയുള്ളത്. കാട് മൂടിക്കിടക്കുന്ന ഈ പ്രദേശത്ത് അറവുമാലിന്യം തള്ളുന്നത് പതിവാണെന്നും ശുചീകരണം നടത്തുന്നവര്‍ പറയുന്നു.
പെരുമ്പാമ്പുകളുടെ ഭീഷണിയുമുണ്ട്. രണ്ടുദിവസം കൂടി ഇവിടെ ശുചീകരണം നടത്തേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ ശുചീകരണം ദുര്‍ഘടം ആയതിനാല്‍ അഗ്നിശമനസേനയുടെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും സേവനം ഉപയോഗപ്പെടുത്തും. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് നടന്നതിനാല്‍ ഇന്നലെ കോളജ് വിദ്യാര്‍ഥികളുടെ സാന്നിധ്യം കുറവായിരുന്നു. എങ്കിലും കോഴിക്കോട് ഹോളിക്രോസ് കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശുചീകരണത്തിന് എത്തിച്ചേര്‍ന്നു.
നഗരപ്രാന്തത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എത്തിയിരുന്നു. ശുചീകരണ സ്ഥലത്തെ സ്ഥിരം സാന്നിധ്യമായ പ്രൊഫ. ശോഭീന്ദ്രന്, ബാബു പറമ്പത്ത് എന്നിവര്‍ക്ക് പുറമേ പരിസ്ഥിതി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ചു.
എക്സൈസ് തൊഴില്‍വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന് എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും തിരക്ക് കാരണം എത്തിച്ചേരാന്‍ കഴിഞ്ഞില്ല. സി.ഡബ്ല്യു.ആര്.ഡി.എം ശാസ്ത്രജ്ഞന് ഇ.കെ കുട്ടി എത്തിച്ചേര്‍ന്നത് ആവേശമായി. ഇന്ന് എം.ഇ.എസിലെ 60 വളണ്ടിയര്‍മാരും സി.ഡബ്ല്യു.ആര്.ഡി.എമ്മിലെ 40 വളണ്ടിയര്‍മാരും ശുചീകരണത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."