എലിപ്പനി പ്രതിരോധം; കേന്ദ്രം അയച്ച ഡോക്ടര്‍മാര്‍ ഇന്ന് കുന്ദമംഗലത്ത്
കുന്ദമംഗലം: പഞ്ചായത്തില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. ഇതിന്റെ ഭാഗമായി മൂന്നു സ്ഥലങ്ങളില്‍ ആശുപത്രി ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ കാരന്തൂര്‍ എ.എം.എല്‍.പി സ്കൂള്‍, തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ പിലാശ്ശേരി, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ പൈങ്ങോട്ടുപുറം എന്നീ സ്ഥലങ്ങളിലാണ് ക്യാംപ് നടക്കുക.
ആശുപത്രിയിലേക്ക് മൂന്ന് ഡോക്ടര്‍മാരെയും ഒരു ഫാര്മസിസ്റ്റിനെയും അനുവദിച്ചിട്ടുണ്ട്. ഇവരുടെ സേവനവും നാളെ മുതല്‍ ആശുപത്രിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഡോക്ടര്‍മാരും ഹിന്ദിക്കാരാണ്. ഇവര്‍ എത്തുന്നതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇത് ഏറെ ആശ്വസകരമാകും. നിലവില്‍ ഡോക്ടര്‍മാര്‍ക്ക് ഹിന്ദി അറിയാത്തത് കാരണം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രയാസം നേരിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."