ദേശീയപാതയില്‍ വെള്ളക്കെട്ട് പതിവാകുന്നു
ഇരിങ്ങല്ലൂര്‍: ദേശീയപാത 66ല്‍ ഇരിങ്ങല്ലൂര്‍ ജങ്ഷനില്‍ വെള്ളക്കെട്ട് ഒഴിയുന്നില്ല. എല്ലാ മഴക്കാലത്തും ഇവിടെ വെള്ളക്കെട്ടും റോഡ് തകരലും അപകടങ്ങളും പതിവാണ്. എല്ലാ വര്‍ഷവും റിപ്പയര്‍ ചടങ്ങ് നടക്കുന്നുമുണ്ട്.
എന്നാല്‍ വെള്ളം കെട്ടി നില്‍ക്കത്തക്ക വിധമല്ല പ്രവൃത്തികള്‍ നടത്തിയത്. ഇത്തവണ മഴക്കെടുതിക്ക് ശേഷം റോഡിന്റെ കിഴക്കുഭാഗത്തെ കോമലക്കുന്നില്‍നിന്നു വരുന്ന നീരുറവകള്‍ ഹൈവേക്കു കുറുകെ ഒഴുകി എത്തിയാണ് ഇവിടെ വെള്ളക്കെട്ട് ഉണ്ടാകുന്നത്. ഈ ഭാഗത്തെ നീര്‍ പ്രവാഹം മനസിലാക്കി ദേശീയപാതയുടെ നിര്‍മാണ സമയത്തു തന്നെ റോഡിനു കുറുകെ വലിയ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സൗകര്യാര്‍ഥം പൈപ്പിന്റെ ഇരുഭാഗങ്ങളും മണ്ണിട്ട് മൂടിയ നിലയിലാണ്.
ഇതു കാരണമാണ് ഇപ്പോള്‍ റോഡിലൂടെ വെള്ളം ഒഴുകുന്നതിനും അപകടങ്ങള്‍ ഉണ്ടാകുന്നതും. ശക്തമായ മഴയില്‍ കോമലക്കുന്നിന്റെ പടിഞ്ഞാറു ഭാഗം നിരവധി തവണയാണ് ഇടിഞ്ഞത്. തുടര്‍ന്ന് ബൈപാസില്‍ ചെളിക്കെട്ടും രൂപപ്പെട്ടിരുന്നു. കുന്നിന്റെ ശേഷിക്കുന്ന ഭാഗവും ദുരന്തകാരണമാകും വിധമാണ് നിലകൊള്ളുന്നത്. സമീപത്ത് നിരവധി സ്ഥാപനങ്ങള്‍ അപകട ഭീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അപകട വളവ് എന്ന ഈ സ്ഥലത്തിന്റെ പേര് അന്വര്‍ഥമാക്കും വിധമാണ് ഇപ്പോഴത്തെ സാഹചര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."