ഭാരപരിശോധന കരാറുകാരെ സംരക്ഷിക്കാന്‍: പാലാരിവട്ടം പാലം കേസില്‍ കിറ്റ്‌കോയ്‌ക്കെതിരെ സര്‍ക്കാര്‍
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. ഭാരപരിശോധന വേണമെന്ന കിറ്റ്‌കോ വാദം ആര്‍.ഡി.എസിനെ സഹായിക്കാനാണെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
ക്രിമിനല്‍ കേസ് അന്വേഷണം തടസപ്പെടുത്താനാണ് കിറ്റ്‌കോയുടെ ശ്രമം. സിവില്‍, ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ കിറ്റ്‌കോയും ഒത്തുകളിക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഭാര പരിശോധന നടത്തേണ്ടത് മേല്‍പ്പാലം കമ്മീഷന്‍ ചെയ്ത ശേഷമല്ല. മേല്‍പ്പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഉള്ള ഒരു വഴിമാത്രമാണ് ഭാരപരിശോധനയെന്നും സര്‍ക്കാര്‍ പറയുന്നു.
സര്‍ക്കാരിന് വേണ്ടി പൊതുമരാമത്ത് സെക്രട്ടറിയാണ് സുപ്രിംകോടതിയില്‍ മറുപടി ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് ഇന്ന് പരിഗണിക്കും.
അതേസമയം, പാലം പൊളിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ കാര്യം നേടുന്നതിനാണെന്ന് കിറ്റ്‌കോ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."